കറിവേപ്പില നല്ലൊരു ഔഷധം
കറിവേപ്പില കാഴ്‌ചയില്‍ ചെറുതാണെങ്കിലും അതിന്റെ ഗുണങ്ങള്‍ വലുതാണ്. സാധാരണയായി കണ്ടുവരുന്ന കറിവേപ്പിലയെ ആരും അധികം ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ ആരും ഉപേക്ഷിക്കില്ലായെന്നത് ഉറപ്പായ കാര്യമാണ്. സാധാരണ കറികളില്‍ കടുകു തളിക്കാന്‍ വേണ്ടി മാത്രമാണ് കറിവേപ്പില ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വലുതാണ്.
കറിവേപ്പില ഉപയോഗിക്കുമ്പോള്‍ വെറുതെ കറിയില്‍ നുള്ളിയിടാതെ അറച്ചു ചേര്‍ക്കുക. എന്നാലെ അതിന്റെ ഗുണങ്ങള്‍ കിട്ടൂ. കാര്‍ബോഹൈഡ്രേറ്റ്, നീരുകള്‍, കാല്‍സ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍, വിറ്റാമിന്‍ എ, ബി,സി, ഇ,അമിനോ ആസിഡുകള്‍, ഫ്‌ളേവനോയിഡുകള്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്.
സ്‌ത്രീകളുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗപ്രതമായതാണ് കറിവേപ്പില. വിളര്‍ച്ചാസാധ്യത സ്‌ത്രീകള്‍ക്കു പൊതുവേ കൂടുതലാണ്. ഇരുമ്പിന്റെയും ഫോളിക്കാസിഡിന്റെയും കലവറയാണ് കറിവേപ്പില. വിളര്‍ച്ച തടയാന്‍ ഇവ രണ്ടും സഹായകം. താരന്‍ ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയാണു കറിവേപ്പില. മുടികൊഴിച്ചില്‍ കുറയ്‌ക്കുന്നതിന്, മുടിയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന്, മുടിയിഴകളുടെ കരുത്തുകൂട്ടുന്നതിന്, മുടിവളര്‍ച്ചയ്‌ക്ക്... കറിവേപ്പില ഗുണപ്രദം. കറിവേപ്പിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയില്‍ തേക്കുന്നതു ശീലമാക്കിയാല്‍ അകാലനര തടയാം. ദഹനം മെച്ചപ്പെടുത്തുന്നതിന് കറിവേപ്പില സഹായകം. ആമാശയത്തിന്റെയും ദഹനവ്യവസ്ഥയുടെയും മൊത്തത്തിലുളള കാര്യക്ഷമതയ്‌ക്കു ഗുണപ്രദം. ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ കുറയ്‌ക്കുന്നതിനു സഹായകം. കറിവേപ്പില ജ്യൂസാക്കി നാരങ്ങാനീരു ചേര്‍ത്തു കഴിച്ചാല്‍ ദഹനക്കേടു മാറും. സംഭാരത്തില്‍ ചേര്‍ത്തു കഴിക്കുന്നതും ഗുണകരം. അമിതഭാരവും അമിതവണ്ണവും കുറയ്‌ക്കുന്നതിനും കറിവേപ്പില പതിവായി കഴിക്കുന്നതു ഗുണപ്രദം. അതുവഴി പ്രമേഹസാധ്യത കുറയ്‌ക്കാനുമാകും. അതിലുളള നാരുകളും രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിതമാക്കാന്‍ സഹായിക്കുന്നു. പ്രമേഹബാധിതര്‍ കറിവേപ്പില ചേര്‍ത്ത ഭക്ഷണം കഴിക്കുന്നതു ശീലമാക്കുന്നതും ആരോഗ്യജീവിതത്തിനു ഗുണപ്രദം. എന്നാല്‍ കറിവേപ്പില കഴിക്കുന്നതു ശീലമാക്കിയവര്‍ ഇടയ്‌ക്കിടെ രക്തപരിശോധന നടത്തി ഷുഗര്‍ നിയന്ത്രിതമാണോ എന്ന് ഉറപ്പാക്കണം. പ്രമേഹത്തിനു മരുന്നു കഴിക്കുന്നവര്‍ കറിവേപ്പില കൂടി ശീലമാക്കിയാല്‍ പ്രമേഹനിയന്ത്രണത്തിന് അത് എത്രത്തോളം ഫലപ്രദമാണ് എന്നതു സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം തേടണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha