ചോളം കഴിക്കാത്തവരുണ്ടോ? ഉണ്ടെങ്കിൽ ഇനിയെങ്കിലും ഇതൊന്നു വായിക്കൂ
ചോളം കഴിക്കാത്തവരുണ്ടോ? ഉണ്ടെങ്കിൽ ഇനിയെങ്കിലും കഴിച്ചു തുടങ്ങണം. എന്തെന്നാൽ സ്വാദ് മാത്രമല്ല അതിലുപരി ചോളത്തിനു ധാരാളം ഗുണങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ പോഷക സമൃദ്ധമായ ഇതിനെ എന്തിനു ആഹരിക്കാൻ മടിക്കണം. പ്രോട്ടീനും കാർബോഹൈഡ്രേറ്റുകളും ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ടു തന്നെ പ്രമേഹത്തെ നിയന്ത്രിക്കാനും കാഴ്ച ശക്തി വർധിപ്പിക്കാനും ഇതിനു കഴിയും. നാം കഴിക്കുന്ന ചോളത്തിന്റെ വിത്തുകളിൽ അരിറ്റനോയിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ അരിറ്റനോയിഡുകളാണ് കാഴ്ച്ചക്കുറവ് പരിഹരിക്കുന്നത്. ഇതിൽ ധാരാളം കലോറിയും കാര്‍ബ്യുറേറ്ററുകളും അടങ്ങിയിട്ടുള്ളതിനാൽ മെലിഞ്ഞുണങ്ങിയവർക്ക് ഇത് ധാരാളമായി കഴിക്കാവുന്നതാണ്. കാരണം ചോളം ശരീരം പുഷ്യപ്പെടുത്താൻ വളരെ ഫലപ്രദമാണ്.
ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ ഇതില്‍ കൊഴുപ്പ് വളരെ കുറവാണ്. അതിനാൽ മലബന്ധത്തെ തടയാനും ദഹനം കാര്യക്ഷമമാക്കാനും ചോളം നമ്മെ സഹായിക്കുന്നു. നമുക്കറിയാം ഗർഭിണിയായിരിക്കുമ്പോൾ ഒരു സ്ത്രീക്ക് നേരിടേണ്ടി വരുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്. എന്നാൽ ഗർഭകാലത്തുണ്ടാകുന്ന മിക്കവാറും എല്ലാ അസ്വസ്ഥതകളും ഇല്ലാതാക്കാൻ ചോളത്തിനു കഴിയും എന്നതിനാൽ ഗർഭിണികൾക്ക് കഴിക്കാവുന്ന ഒരു ഉത്തമാഹാരമായി ഇതിനെ കണക്കാക്കാം. ഡോക്ടർമാരും ഇത് ഉപദേശിച്ചു കാണാറുണ്ട്.
ചര്മരോഗങ്ങൾക്ക് പ്രതിവിധിയായും ചോളം ഉപയോഗിക്കുന്നു. മാത്രവുമല്ല സൗന്ദര്യ വർധക വസ്തുക്കളുടെ നിർമ്മാണത്തിലും അസംസ്‌കൃത വസ്തുവായിട്ട് ചോളം ചേർക്കാറുണ്ട്. എന്തിനേറെ പറയുന്നു അസ്ഥികളുടെ വളർച്ചക്കും ഇത് സഹായിക്കുന്നു. ഇപ്പോൾ മനസിലായില്ലേ നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമായ ഒന്നാണ് ചോളം എന്ന്.
https://www.facebook.com/Malayalivartha