ചായയോടും കാപ്പിയോടുമുള്ള പ്രിയം അധികമായാൽ
ചായയും കാപ്പിയും മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമാണല്ലോ. ചിലര്‍ക്ക് ചായയോടാണ് പ്രിയമെങ്കില്‍ മറ്റു ചിലര്‍ക്ക് കാപ്പിയാണ് പ്രിയങ്കരം.
രാവിലെ ഉറക്കമുണർന്നയുടനെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ ദിവസം തുടങ്ങാറില്ല .രാവിലെ ചായയോ കാപ്പിയോ കുടിച്ചില്ലെങ്കിൽ ക്ഷീണവും അസ്വസ്തതയും എന്തിന് തലവേദന വരെ വരുന്നവരുണ്ട്.
കാപ്പിയിലും ചായയിലും അടങ്ങിയ കഫീൻ ശരീരത്തിൽ പ്രവർത്തിക്കുന്നതു കൊണ്ടാണ് നമുക്ക് ഈ പാനീയത്തോട് അറിയാതെയൊരു വിധേയത്വം വന്ന് പോകുന്നത്.
കഫീൻ എന്ന രാസവസ്തു സ്ഥിരമായി കുടിച്ചോ, മറ്റു രീതികളിൽ ഉപയോഗിച്ചോ ശീലമായാൽ അതിന് അടിമപ്പെടും. കഫീനും മാനസിക സമ്മര്‍ദ്ദവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്
കഫീൻ കുടിക്കുമ്പോൽ ഉന്മേഷം കിട്ടുമെന്നത് ശരിയാണ്, എന്നാൽ കഫീനിന് അടിമപ്പെടുന്നത് മൂലം സമ്മർദ്ദവും ഉത്കണ്ഠയും കൂടുമെന്നാണ് തെളിഞ്ഞിട്ടുള്ളത്.
കാപ്പി, ചായ, ചോക്ലേറ്റ്, ശീതളപാനീയങ്ങൾ തുടങ്ങി നമ്മുൾ സ്ഥിരമായി ഉപയോഗിക്കുന്ന ആഹാരപദാർത്ഥങ്ങളിലെല്ലാം കഫീൻ അടങ്ങിയിട്ടുണ്ട്. ഉപയോഗിക്കുന്നയാൾക്ക് ഹൃദയമിടിപ്പ് കൂടുക(സത്വരമായ നെഞ്ചിടിപ്പ്), വിറയൽ , അമിതമായ ഉത്കണ്ഠ തുടങ്ങിയ ശാരീരിക, മാനസിക ബുദ്ധിമുട്ടുക ൾ ഉണ്ടാകും
രാവിലെ ചായയ്ക്കും കാപ്പിക്കും പകരം സ്മൂത്തിയും ഷേക്കുകളും ശീലമാക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
ഫാറ്റ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ ,പഴം, പച്ചക്കറി ജ്യൂസുകൾ ഓട്ട്സ്, ഭക്ഷ്യധാന്യങ്ങൾ , ഉണക്കപ്പഴങ്ങൾ , കായ്കൾ ; തുടങ്ങിയവയുടെ മിശ്രിതം, സ്മൂത്തീസ്, പഴങ്ങൾ എന്നിവ ചേർത്തതും അല്ലാത്തതുമായ ഷേക്കുകൾ എന്നിവയെല്ലാം ഉപയോഗിക്കാം.
ഇതിനു പുറമെ നിങ്ങളുടെ ശരീരത്തിനെ വിഷമുക്തമാക്കുന്ന പാനീയങ്ങളും കുടിക്കാം. ചെറുനാരങ്ങ, ഓറഞ്ച്, പുതിനയില, പഴങ്ങൾ ഒരു കഷ്ണം ഇഞ്ചി എന്നിവയെല്ലാം ഒരു ബോട്ടിലിൽ നിറച്ച് വെള്ളമെടുത്ത് അതിൽ ഇട്ട് ദിവസം മുഴുവൻ കുടിക്കാം.
https://www.facebook.com/Malayalivartha