മധുരം ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ഉണ്ടാക്കാം പൈനാപ്പിൾ ഫാന്റസി
അവധിക്കാലത്ത് കുട്ടികൾക്ക് പലവിധ പലഹാരങ്ങൾ ഉണ്ടാക്കി അവരെ സന്തോഷിപ്പിക്കുകയാണോ? എങ്കിൽ ഇത് കൂടി പരീക്ഷിച്ചു നോക്കൂ. മധുരം ഇഷ്ടപ്പെടുന്നവർക്ക് ഇത് ഇഷ്ടമാകും തീർച്ച. കൂടാതെ ആഹാരശേഷം ഇത് കഴിച്ചുകഴിഞ്ഞാൽ ദഹനത്തിന് ഉത്തമമാണിത്. ഇതിന്റെ ചേരുവകൾ എന്തെല്ലാം എന്ന് നോക്കാം. വെളുത്ത ബ്രഡ്, പൈനാപ്പിൾ ക്രഷ്, തേന്, നിലക്കടല, ഹങ് കേര്ഡ് എന്നിവയാണ് പൈനാപ്പിൾ ഫാന്റസി ഉണ്ടാക്കാൻ ആവശ്യമായവ.
എങ്ങനെ ഇത് ഉണ്ടാക്കാമെന്ന് നോക്കാം.
ഹങ് കേര്ഡ് പൈനാപ്പിള് സത്ത, പഞ്ചസാര പൊടിച്ചത് എന്നിവ ചേര്ത്തിളക്കി ബ്രഡ് പാളികള് അടുക്കി വച്ചിരിക്കുന്നതില് പുരട്ടും. ഓരോ പളികളുടെയും രുചി വ്യത്യസ്തമാണെങ്കിലും ഇവ ഒരുമിച്ച് ചേരുമ്പോള് അതിലും മികച്ച രുചിയാണ് അനുഭവപ്പെടുക. ഹങ് കേര്ഡ് ഉണ്ടാക്കാന് എളുപ്പമാണ് എന്നാല് സമയം എടുക്കും എന്നതൊഴിച്ചാൽ പൈനാപ്പിൾ ഫാന്റസി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. വീട്ടിലെ പാർട്ടികളിലും ഈ വിഭവം ഉൾപ്പെടുത്താവുന്നതാണ്.
ചേരുവകൾ ഇതാണ്
സാന്ഡ് വിച്ച് ബ്രഡ് 4 കഷ്ണം
പൈനാപ്പിൾ ക്രഷ് കാൽ കപ്പ്
തേന് കാല് കപ്പ് വെണ്ണ കാല് കപ്പ്
വറുത്ത നിലക്കടല( തൊലികളഞ്ഞത്) ഒരു കൈനിറയെ
പൈനാപ്പിൾ സത്ത 23 തുള്ളി
ഹങ് കേര്ഡ് 2 ടേബിള്സ്പൂണ്
പഞ്ചസാര പൊടിച്ചത് 4 ടേബിള്സ്പൂണ്
പൈനാപ്പിൾ കഷ്ണം അലങ്കാരത്തിന്
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ആദ്യമായി എടുത്തു വച്ചിട്ടുള്ള ബ്രെഡിന്റെ വശങ്ങള് കളയുക പിന്നീട് ഓരോ ബ്രഡ് കഷണത്തിലും പൈനാപ്പിൾ ക്രഷ് പുരട്ടുക. മറ്റൊരു ബ്രഡ് കഷ്ണം അതിന് മുകളില് വയ്ക്കുക. അതിൽ തേൻ പുരട്ടിയശേഷം അതിന് മുകളില് മറ്റൊരു ബ്രഡ് കഷ്ണം വച്ച് വെണ്ണ പുരട്ടുക പിന്നീട്ഒ രു കൈ നിലക്കടല പൊടിച്ചെടുക്കുക. വെണ്ണ തേച്ച ബ്രഡിൽ ഇതും കൂടി ചേർക്കുക. ബ്രഡിൽ നിലക്കടല വിതറി പതിയെ അമർത്തിയ ശേഷം മറ്റൊരു ബ്രഡ് കഷ്ണം വയ്ക്കുക. ഹങ് കേർഡ് ഒരു പാത്രത്തില് എടുക്കുക അതിലേക്ക് പൈനാപ്പിൾ സത്തയും പഞ്ചസാര പൊടിച്ചതും ചേർത്തു നന്നായി ഇളക്കുക അതിനുശേഷം ബ്രഡ് അടുക്കിന്റെ മുകളിലും നാല് വശങ്ങളിലും ഹങ് കേർഡ് ഒഴിച്ച് മൂടുക. പൈനാപ്പിൾ കഷ്ണം മുകളില് വച്ച് അലങ്കരിക്കുക ഒരു ദിവസം മുഴുവൻ ഇത് ഫ്രീസറിൽ സൂക്ഷിക്കുക. പിന്നീട് ഫ്രീസറിൽ നിന്ന് എടുത്ത് 15 മിനുട്ട് വയ്ക്കുക ശ്രദ്ധയോടെ ചെറുകഷ്ണങ്ങളാക്കി വിളമ്പുക. എന്താ എളുപ്പമല്ലേ. ചെയ്തു നോക്കുമല്ലോ അല്ലെ.
ജീവകം എ, ജീവകം ബി കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും പൈനാപ്പിളിൽ അടങ്ങിയിരിക്കുന്നു. ദഹനം കൂട്ടുന്നതിനും ചുമയും തൊണ്ടരോഗങ്ങളും മാറ്റുന്നതിനും ഇത് ഫലപ്രദമാണ്.
https://www.facebook.com/Malayalivartha