Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

പയർ വർഗ്ഗങ്ങൾ മുളപ്പിച്ചു കഴിക്കുന്നതിലൂടെ പോഷകഗുണം ഇരട്ടിയിലധികമാകും

03 MAY 2018 02:58 PM IST
മലയാളി വാര്‍ത്ത

ചെറുപയര്‍, വന്‍പയര്‍, കടല ഇവയെല്ലാം തലേന്നു രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വച്ച്‌ പിറ്റേന്ന് കറിവയ്ക്കുകയാണ് മിക്കവരും ചെയ്യുന്നത് എന്നാല്‍ ഇതേ പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച്‌ ഉപയോഗിച്ചാല്‍ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്ന് പലരും അറിയാതെ പോകുന്നു. എങ്ങനെയാണ് ഇത് മുളപ്പിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല.

മുളപ്പിക്കുന്നത് ധാന്യങ്ങളിലെയും പയര്‍വര്‍ഗങ്ങളിലെയും ആരോഗ്യ ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നു. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകള്‍ ഇവയിലുണ്ട്. ഇവ ദഹനക്കേടും വായൂ കോപവും ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്നു.

അര്‍ബുദ കാരണമാകുന്ന ഏജന്റുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എന്‍സൈമായ ഗ്ലൂക്കോറാഫനിന്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങളില്‍ 10 മുതല്‍ 100 ഇരട്ടിവരെ ഉണ്ട്. ഇവയില്‍ നിരോക്സീകാരികള്‍ ധാരാളം ഉണ്ട്. ഇത് ക്ലോറോഫില്ലിന്റെ പ്രവര്‍ത്തനം കൂട്ടുന്നു. ശരീരത്തെ ഡിടോക്സിഫൈ ചെയ്ത് ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത് ക്ലോറോഫില്‍ ആണ്.

മുളപ്പികുമ്പോൾ ജീവകം ഡി ഉള്‍പ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ധിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെയെല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും.

മുളക്കുമ്പോൾ പയറില്‍ ശേഖരിച്ചിരിക്കുന്ന അന്നജം തളിരിലകളും ചെറു വേരുകളും ആയി രൂപപ്പെടാന്‍ ഉപയോഗിക്കുന്നു. കൂടാതെ ജീവകം സി യുടെ നിര്‍മാണത്തിനും ഈ അന്നജം ഉപയോഗിക്കുന്നു.


പയര്‍ മുളപ്പിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയേണ്ടേ.....

1)ദഹനത്തിനു സഹായകം

മുളപ്പിച്ച പയറില്‍ ജീവനുള്ള എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ദഹനസമയത്ത് രാസപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു.
ഭക്ഷണം വിഘടിപ്പിക്കാന്‍ ഈ എന്‍സൈമുകള്‍ സഹായിക്കുന്നതിനാല്‍ പോഷകങ്ങളുടെ ആഗീരണം സുഗമമാക്കുന്നു. മുളയില്‍ ധാരാളം ഭക്ഷ്യ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം നിയന്ത്രിക്കുന്നു.

2)രക്തചംക്രമണം വര്‍ധിപ്പിക്കുന്നു

മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ രക്തത്തിലെ ഇരുമ്ബിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വര്‍ധിപ്പിക്കുന്നു.
വിവിധ അവയവങ്ങളിലേക്കുള്ള ഓക്സിജന്റെ ലഭ്യതയും ഇതു മൂലം കൂടുന്നു.

3)ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയര്‍ വര്‍ഗങ്ങളാണ്. കാലറി കുറവും പോഷകങ്ങള്‍ കൂടുതലും ആകയാല്‍ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. കൂടാതെ ഇവയില്‍ നാരുകള്‍ ധാരാളം ഉണ്ട്.

ഇവ ദീര്‍ഘ നേരത്തേക്ക് വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കും. ഇത് വിശപ്പിന്റെ ഹോര്‍മോണായ ഘ്രെലിന്റെ (ghrelin) ഉല്‍പ്പാദനം തടയുന്നു. അതുകൊണ്ടു തന്നെ കൂടുതല്‍ കഴിക്കണം എന്ന തോന്നലും ഇല്ലാതെയാകും.

4)രോഗപ്രതിരോധശക്തിയ്ക്ക്

ജീവകം സി മുളപ്പിച്ച പയറില്‍ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കള്‍ക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു.
അണുബാധകളും രോഗങ്ങളും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ജീവകം എ യും മുളപ്പിച്ച പയറില്‍ ധാരാളം ഉണ്ട്.

5)കാഴ്ചശക്തിയ്ക്ക്

ജീവകം എ ധാരാളം ഉള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലത്.മുളപ്പിച്ച പയറിലെ നിരോക്സീകാരികള്‍ ഫ്രീറാഡിക്കലുകളില്‍ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

6)ഹൃദയത്തിന്

മുളയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്നു. അതോടൊപ്പം രക്തക്കുഴലുകളിലെയും ധമനികളിലെയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു.ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. ഇവ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്.

7)അസിഡിറ്റി കുറയ്ക്കുന്നു

മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച്‌ പി എച്ച്‌ നില നിയന്ത്രിച്ചു നിര്‍ത്തുന്നു.അസിഡിറ്റിയാണ് മിക്ക രോഗങ്ങള്‍ക്കും കാരണം.

8)അകാല വാര്‍ധക്യം തടയുന്നു

അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളയില്‍ ഉണ്ട്. പ്രായമാകലിനു കാരണമാകുന്ന ഡി എന്‍ എ കളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു.

9)ചര്‍മത്തിന്

മുളയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്. ഇവ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു. മുളയില്‍ അടങ്ങിയ ജീവകം സി കൊളാജന്റെ നിര്‍മ്മാണത്തിനു സഹായിക്കുക വഴി ചര്‍മത്തിനു തിളക്കവും ആരോഗ്യവും ഏകുന്നു.

കൂടുതല്‍ ചെറുപ്പമായി തോന്നാനും സഹായിക്കുന്നു. മുഖക്കുരു, മറ്റ് ചര്‍മ പ്രശ്നങ്ങള്‍ ഇവയൊന്നും വരാതെ മുളയിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു.

10)തലമുടിക്ക്

മുളപ്പികുമ്പോൾ പയര്‍വര്‍ഗങ്ങളില്‍ ജീവകം എ ധാരാളമായി ഉണ്ട്. ഇവ ഹെയര്‍ ഫോളിക്കുകളെ ഉത്തേജിപ്പിക്കുന്നു. കട്ടികൂടിയ നീണ്ട മുടിയിഴകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. മുളയില്‍ സിങ്ക് ധാരാളമായുണ്ട്. ഇത് തലച്ചോറിലെ സെബത്തിന്റെ ഉല്‍പ്പാദനം കൂട്ടുന്നു.

ആരോഗ്യമുള്ള മുടി വളരാന്‍ സഹായിക്കുന്നു. താരനും മറ്റു പ്രശ്നങ്ങളുും വരാതെ മുളപ്പിച്ച പയറിലടങ്ങിയ സെലെനിയം സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയ ബയോടിന്‍ ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ബയോടിന്‍ ഒരു ബി കോംപ്ലക്സ് വൈറ്റമിന്‍ ആണ്. അകാലനര തടയാനും മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നതിലൂടെ സാധിക്കും.


മുളപ്പിക്കേണ്ടതെങ്ങനെ?

ചെറുപയര്‍, കടല, ബാര്‍ലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മുളപ്പിച്ച്‌ കഴിക്കാവുന്നതാണ്. പച്ചയ്ക്കും വേവിച്ചും ഇവ കഴിക്കാം. സാലഡ് ആക്കിയും ഇവ ഉപയോഗിക്കാം.

മുളപ്പിക്കാനായി തിരഞ്ഞെടുക്കുന്ന പയര്‍വര്‍ഗങ്ങള്‍ കേടില്ലാത്തതായിരിക്കണം. ഇവ നന്നായി കഴുകിയ ശേഷം വെള്ളത്തിലിടുക. പയറിന്റെ ഇരട്ടി അളവില്‍ വെള്ളമൊഴിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇവ വെള്ളം വലിച്ചെടുക്കും. നന്നായി അടച്ചുവയ്ക്കണം 12 മണിക്കൂറിനു ശേഷം ഇവയിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തില്‍ കഴുകുക.


വെള്ളം വാര്‍ന്നു കളയുക. രണ്ടു നേരവും ഈ പ്രക്രിയ ആവര്‍ത്തിക്കുക. ചെറുപയര്‍ രണ്ടാം ദിവസം ചെറുമുള വരുമ്പോഴേ ഉപയോഗിക്കാം. എല്ലാ ധാന്യ പയര്‍വര്‍ഗങ്ങളും നാലഞ്ചു ദിവസം കൊണ്ട് നന്നായി മുളയ്ക്കും

ഇ-കോളി ഉള്‍പ്പെടെയുള്ള ബാക്ടീരിയകള്‍ ഉണ്ടാകാം എന്നതിനാല്‍ കൈകള്‍, ഉപയോഗിക്കുന്ന പാത്രം, അടുക്കള ഇവ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

മുളയ്ക്കുമ്പോൾ ധാന്യങ്ങളിലും പയര്‍ വര്‍ഗങ്ങളിലും, ആന്റീഓക്സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍, ബയോഫ്ലേവനോയ്ഡുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ ഇവയെല്ലാം ധാരാളമായി ഉണ്ടാകും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യം നല്‍കുന്നതാണ് മുളപ്പിച്ച പയറിന്റെ ഉപയോഗം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുളപ്പിച്ചു തന്നെ ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (1 hour ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (1 hour ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (5 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (6 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (6 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (6 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (6 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (6 hours ago)

ഇടത് കോട്ട തകർന്നില്ല..  (6 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (7 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (7 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (8 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (8 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (10 hours ago)

Malayali Vartha Recommends