പ്ലാസ്റ്റിക്കിനെ വെല്ലുന്ന അലുമിനിയം ഫോയില്‍
ഫാസ്റ്റ് ഫുഡിന്റെ കാലമാണല്ലോ ഇത്. ഫാസ്റ്റ് ഫുഡ് തിരഞ്ഞെടുക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാരണം നല്ല ചൂടുള്ള ഭക്ഷണം ലഭ്യമാകും എന്നതാണ്. എന്നാൽ അറിയുക നമ്മൾ പാഴ്‌സൽ ഫുഡ് വാങ്ങുമ്പോൾ ചൂട് നിലനിർത്താൻ ഉപയോഗിക്കുന്ന അലൂമിനിയം ഫോയിൽ അത്യന്തം അപകടകാരിയാണ്. അലുമിനിയം ഫോയില്‍ ചൂട് നിലനിര്‍ത്തുമെങ്കിലും മൂന്നോ നാലോ മണിക്കൂര്‍ കഴിയുമ്പോള്‍ ബാക്ടീരിയ പെരുകുകയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും. ഒരു രീതിയിൽ പറഞ്ഞാൽ പ്ലാസ്റ്റിക്കിന് പകരം കടകളും ഭക്ഷണശാലകളും ഉപയോഗിക്കുന്ന ഈ അലൂമിനിയം പ്ലാസ്റ്റിക്കിനെക്കാൾ അപകടകാരിയാണ്.
ഈ അലുമിനിയം ഫോയില്‍ കത്തിക്കാനുമാവില്ല മണ്ണിലലിഞ്ഞു ചേരുകയുമില്ല. പോളിപ്രൊപ്പിലിന്റെ മുഖം മിനുക്കിയ രൂപമാണ് ഇത്. ഇനി ഇത് കത്തിക്കാൻ ശ്രമിച്ചാല്‍ ഡയോക്‌സിന്‍ എന്ന വിഷ വാതകമായിരിക്കും പുറത്തുവരിക. ഹോ ഭയങ്കരം അല്ലെ. അച്ചാറുകളിൽ ആസിഡിന്റെ അംശം ഉള്ളതിനാൽ ഫോയില്‍ പൗച്ചില്‍ പാക്ക് ചെയ്യുന്നത് കൂടുതല്‍ ദോഷം ചെയ്യും. പ്ലാസ്റ്റിക്ക് ഉരുകി കെമിക്കലുകള്‍ ഭക്ഷണത്തില്‍ കലരുമെന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ ചൂടോടെ പൗച്ചില്‍ നിറയ്ക്കുന്നതും ദോഷമാണ്.
ഭക്ഷണത്തില്‍ കലര്‍ന്ന് നമ്മുടെ ശരീരത്തിൽ എത്തുന്ന അലൂമിനിയം എല്ലുകളിലും തലച്ചോറിലും നിക്ഷേപിക്കപ്പെടുകയും തൻമൂലം എല്ലുകളിൽ കാൽസ്യം നിക്ഷേപിക്കുന്നതിനെ തടയുകയും ചെയ്യുന്നു. സമൂഹത്തിനു നാശം വിതയ്ക്കുന്ന ഇത്തരം വസ്തുക്കൾ ഉൻമൂലനം ചെയ്യുകയും ബദൽ സംവിധാനം കൊണ്ടുവരികയും ആണ് ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha