പനീർ കുട്ടികൾക്കു നൽകിയാൽ ..........
പനീർ പോഷകസമ്പുഷ്ടവും രുചികരവുമായ ഒരു പാലുല്പ്പന്നമാണ്. പ്രോട്ടീന്റെ കലവറയായ പനീർ, സസ്യഭുക്കുകൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
100 ഗ്രാം പനീറിൽ 11 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പശുവിൻ പാലിൽ നിന്നുണ്ടാക്കുന്ന പനീറിലാണ് പ്രോട്ടീൻ കൂടുതലുള്ളത്. രുചികരമായ പല വിഭവങ്ങളും ഉണ്ടാക്കാമെങ്കിലും സാലഡിൽ ചേർത്തും വേവിക്കാതെയും പനീർ കഴിക്കാവുന്നതാണ്.
വളരുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് പനീർ. പ്രോട്ടീൻ ധാരാളം അടങ്ങിയതിനാലും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതിനാലും കുട്ടികൾക്ക് പനീർ വിഭവങ്ങള്‍ നൽകണം. പനീറിൽ അടങ്ങിയ ജീവകങ്ങൾ, ധാതുക്കൾ, കാൽസ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളിൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും സഹായിക്കുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. അങ്ങനെ കുട്ടികളിൽ ചുമ, ജലദോഷം, ആസ്മ മുതലായവ വരാതെ തടയുന്നു. പാൽ അലർജിയുള്ള കുട്ടികൾക്കും പനീർ നൽകാം. അങ്ങനെ ആവശ്യമുള്ള പോഷകങ്ങൾ അവർക്കു ലഭിക്കും.
കാൽസ്യത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് പനീർ. ദിവസവും ആവശ്യമുള്ളതിന്റെ 8 ശതമാനം കാൽസ്യം പനീറിൽ ഉണ്ട്. എല്ലുകൾക്കും പല്ലുകള്‍ക്കും ആരോഗ്യമേകുന്നതോടൊപ്പം ഹൃദയപേശികളുടെ ആരോഗ്യത്തിനും നാഡികളുടെ പ്രവര്‍ത്തനത്തിനും പനീർ ഏറെ ഗുണകരമാണ്.
രക്ത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പനീർ സഹായിക്കും. ധാരാളം മഗ്നീഷ്യം അടങ്ങിയതിനാൽ ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും നല്ലത്. പനീറിൽ മാംസ്യം ധാരാളം ഉള്ളതിനാൽ രക്തത്തിലേക്ക് പഞ്ചസാരയെ പുറത്തു വിടുന്നത് സാവധാനത്തിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നതിനെയും കുറയുന്നതിനെയും തടയുന്നു. പനീറിലടങ്ങിയ ഫോസ്ഫറസ് ദഹനത്തിനു സഹായിക്കുന്നു. മഗ്നീഷ്യം മലബന്ധം തടയുന്നു.
പ്രോട്ടീൻ ധാരാളം അടങ്ങിയ പനീർ ഏറെ നേരം വിശക്കാതിരിക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡ് ആയ ലിനോലെയ്ക് ആസിഡും പനീറിൽ ധാരാളമുണ്ട്.
പനീറിലടങ്ങിയ ഭക്ഷ്യനാരുകൾ ദഹനത്തിനു സഹായിക്കുന്നതോടൊപ്പം ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും അങ്ങനെ ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പനീറിൽ ഒമേഗ 3 ഒമേഗ 6 ഫാറ്റി ആസിഡുകൾ ഉണ്ട്. ഇവ റുമാറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയുന്നു. സന്ധിവേദനയ്ക്ക് ആശ്വാസമേകുന്നു. ദിവസവും പനീർ കഴിക്കുന്നത് പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് അർബുദ സാധ്യത കുറയ്ക്കുന്നു.
ആർത്തവ വിരാമം വന്ന സ്ത്രീകളിൽ സമ്മർദവും വിഷാദവും അകറ്റാൻ പനീറിൽ കൂടുതൽ അളവിൽ അടങ്ങിയ കാൽസ്യവും മറ്റു ധാതുക്കളും സഹായിക്കുന്നു. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാൾ അധികം കാൽസ്യവും ഇരുമ്പും മറ്റ് ജീവകങ്ങളും ആവശ്യമുണ്ട്. പനീർ ഇവയെല്ലാം അടങ്ങിയ ഭക്ഷണമാണ്.
ആരോഗ്യവും തിളക്കവും ഉള്ള ചർമവും തലമുടിയും സ്വന്തമാക്കാൻ പനീർ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ജീവകങ്ങൾ, ആന്റിഓക്സിഡന്റുകൾ ഇവയെല്ലാം ഇതിനു സഹായിക്കുന്നു. പനീറിൽ ജീവകം ബി ധാരാളം ഉണ്ട്. ഇത് ബെറിബെറി ഉൾപ്പെടെ നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുന്നു.
100 ഗ്രാം പനീറിൽ 72 കലോറി അടങ്ങിയിട്ടുണ്ട്. 13 ഗ്രാം പ്രോട്ടീൻ, 93.5 ഗ്രാം വെള്ളം, കൊളസ്ട്രോൾ 4 mg, കാർബോഹൈഡ്രേറ്റ് 3.4 ഗ്രാം, ഭക്ഷ്യനാരുകൾ 1.31 മില്ലി ഗ്രാം, ഷുഗർ 3.3 ഗ്രാം, കൊഴുപ്പ് 1.4 ഗ്രാം മുതലായവയും പനീറിൽ ഉണ്ട്.
വിലകൊടുത്തു വാങ്ങുന്നതിനു പകരം വീട്ടിൽ തന്നെ പനീർ ഉണ്ടാക്കാം. ഒരു ലിറ്റർ പാലിൽ നിന്ന് 100 ഗ്രാം പനീർ ലഭിക്കും. പാൽ തിളപ്പിച്ച ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരു ചേർക്കുക. കുറച്ചു സമയത്തിനു ശേഷം പാൽ പിരിഞ്ഞ് ഏതാണ്ട് തൈരു പോലെ ആയ ശേഷം ഇത് ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞ് തൂക്കിയിടുക. വെള്ളം മുഴുവൻ വാര്‍ന്നു പോയ ശേഷം ഇത് ഒരു കട്ടിയുള്ള പാത്രത്തിനടിയിൽ അമർത്തി വയ്ക്കുക. പനീർ റെഡിയായി കഴിഞ്ഞു. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. പനീർ ഉപയോഗിച്ച് നിരവധി വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്.
https://www.facebook.com/Malayalivartha