സോയാബീന്‍ ഗോതമ്പ് സമൂസ
ഗോതമ്പുപൊടി - 400 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
സോയാബീന്‍ - 100 ഗ്രാം
സവാള- 2 എണ്ണം
വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്- 1/2 സ്‌പൂണ്‍ വീതം
ഉരുളക്കിഴങ്ങ് - 2 എണ്ണം
ഗ്രീന്‍പീസ് - 50 ഗ്രാം
ഗരംമസാല- 1/2 ടീസ്‌പൂണ്‍
മുളകുപൊടി- 1/2 ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്‌പൂണ്‍
എണ്ണ - 1/2 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടി പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിമാവിന്റെ പരുവത്തിന് കുഴച്ചെടുക്കുക. സോയാബീന്‍ അല്‍പ്പനേരം വെള്ളത്തിലിട്ട് പിഴിഞ്ഞ് മിക്‌സിയില്‍ പതിയെ പൊടിക്കുക.ഒരു പാനില്‍ അല്‍പ്പം എണ്ണയൊഴിച്ച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ മൂപ്പിക്കുക. അതിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേര്‍ത്ത് മൂപ്പിക്കുക. മൂക്കുമ്പോള്‍ പൊടിച്ച സോയാബീന്‍ ചേര്‍ത്തിളക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി, ഗരംമസാല ഇവ ചേര്‍ത്തിളക്കുക. വേവിച്ചുടച്ച കിഴങ്ങും ഗ്രീന്‍പീസും ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങി വയ്‌ക്കുക. ചപ്പാത്തിമാവ് ചെറിയ ബോളാക്കി പരത്തി അതിനുള്ളില്‍ തയാറാക്കിയ മിശ്രിതം ചേര്‍ത്ത് മടക്കി സമൂസയാക്കി എണ്ണയില്‍ വറുത്ത് കോരുക.
https://www.facebook.com/Malayalivartha