ഗോതമ്പ് മത്തങ്ങ പായസം
സൂചിഗോതമ്പ് നുറുക്ക് - 200 ഗ്രാം
മത്തങ്ങ- 200 ഗ്രാം
ശര്‍ക്കര- 1/4 കിലോ
തേങ്ങാപ്പാല്‍ - 1 എണ്ണം
ബദാം - 2 എണ്ണം
അണ്ടിപ്പരിപ്പ് - 20 ഗ്രാം
കിസ്മിസ് - 20 ഗ്രാം
ഏലക്ക - 3, 4 എണ്ണം
നെയ്യ്- 50 മില്ലി
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ ശര്‍ക്കരപ്പാനി തയ്യാറാക്കുക. ശര്‍ക്കരപ്പാനിയില്‍ വേവിച്ച് ഉടച്ച മത്തങ്ങ നന്നായി വരട്ടുക. അതിലേക്ക് വേവിച്ച സൂചിഗോതമ്പ് ചേര്‍ത്തിളക്കുക. ശേഷം തേങ്ങാപ്പാല്‍ (രണ്ടാം പാല്) ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തിളയ്ക്കുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് നെയ്യില്‍ വറുത്ത ബദാം, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവയും അല്‍പ്പം ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ വാങ്ങിവച്ച് ചെറുചൂടോടെ ഉപയോഗിക്കുക.
https://www.facebook.com/Malayalivartha