വിറ്റാമിന് സി കുറവാണെങ്കിൽ സ്ട്രോബെറി കഴിക്കൂ ..........
സ്ട്രോബെറി അധികംഎല്ലാവര്‍ക്കും ഇഷ്ടപെടുന്ന ഒന്നാണ്. ഇത് മുതിര്‍ന്നവര്‍ക്കും,കുട്ടികള്‍ക്കും ഇഷ്ടപെടുന്ന ഒന്നാണ്. സ്ട്രോബെറി ആരോഗ്യമുള്ള പഴമാണ്.തെളിഞ്ഞ ചുവപ്പ് നിറത്തിലുള്ള ആരോഗ്യദായകമായ ഇൗ പഴം ആന്‍റി ഒാക്സിഡന്റ് ഘടകങ്ങളാല്‍ സമ്പന്നമാണ് . നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുന്നു.
ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന ഒരു ഫലമാണിത്. മൂന്നു നാലു സ്‌ട്രോബെറിയില്‍ 51.5 മില്ലീഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദിവസവും വേണ്ട വൈറ്റമിന്‍ സിയുടെ പകുതിയായി. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതില്‍ വൈറ്റമിന്‍ സി മുഖ്യപങ്കു വഹിക്കുന്നു.
ക്യാന്‍സര്‍ തടയാനും സ്‌ട്രോബെറി നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി, ഇലാജിക് ആസിഡ് എന്നിവ ക്യാന്‍സറിനെതിരെയുള്ള പ്രതിരോധ മാര്‍ഗമാണ്. ക്യാന്‍സര്‍ സെല്ലുകള്‍ വളരുന്നതു തടയാന്‍ ഇലാജിക് ആസിഡിനു കഴിയും.ചര്‍മത്തെ ചുളിവുകളില്‍ നിന്നും സംരക്ഷിക്കാനും സ്‌ട്രോബെറിയ്ക്കു കഴിയും. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കും. കൊളാജന്‍ ചര്‍മത്തിന് ദൃഢത നല്‍കും. ചുളിവുകള്‍ വീഴുന്നത് തടയുകയും ചെയ്യും.
https://www.facebook.com/Malayalivartha