ബ്രഡ് ഉപ്പുമാവ്
ബ്രഡ് - അഞ്ചു കഷണം
കാരറ്റ് - ഒന്ന്
ബീന്‍സ് - അഞ്ച്
സവാള - ഒന്ന്
തൈര് - കാല്‍ കപ്പ്
കറിവേപ്പില - രണ്ടു തണ്ട്
തേങ്ങ ചിരവിയത് - 1/4 കപ്പ്
പച്ചമുളക് - ഒന്ന്
കടുക് - അരടീസ്‌പൂണ്‍
ഉഴുന്നുപരിപ്പ് - അരടീസ്‌പൂണ്‍
എണ്ണ അല്ലെങ്കില്‍ ഡാല്‍ഡ - രണ്ട് ടീസ്‌പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ബ്രഡ് ചതുരക്കഷണങ്ങളായി മുറിച്ച് ഉടയ്‌ക്കാതെ തൈരില്‍ കുതിര്‍ക്കുക. കാരറ്റ്, ബീന്‍സ്, സവാള പച്ചമുളക് ചെറുതായി അരിയുക. ചീനച്ചട്ടിയില്‍ ഡാല്‍ഡ ചൂടായശേഷം ഉഴുന്നുപരിപ്പ്, കടുക് ചേര്‍ക്കുക. കടുക് പൊട്ടിയശേഷം കറിവേപ്പില, പച്ചമുളക്, അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികള്‍ എന്നിവ ചേര്‍ക്കുക. ഉപ്പുചേര്‍ത്ത് കുറഞ്ഞ തീയില്‍ മുടിവച്ച് പച്ചക്കറികള്‍ വേവിക്കുക. വെള്ളം വറ്റി വെന്തു കഴിയുമ്പോള്‍ ഉടയാതെ കുതിര്‍ത്ത ബ്രഡ് ചേര്‍ത്തിളക്കി വാങ്ങുക. ചൂടോടെ വിളമ്പാം.
https://www.facebook.com/Malayalivartha