വാഴയിലയിൽ കഴിക്കുമ്പോൾ ...............
വാഴയിലയില്‍ ഭക്ഷണം വിളമ്പുന്നതിൽ ഇന്ത്യക്കാര്‍ക്ക് നീണ്ട പാരമ്പര്യമുണ്ട് . പ്രത്യേകിച്ചും ദക്ഷിണേന്ത്യയില്‍ വാഴയിലയില്‍ ഭക്ഷണം വിളമ്പുന്നത് വിശേഷപ്പെട്ടതും ആരോഗ്യദായകവുമായി കരുതുന്നു. ഭൂരിഭാഗവും ആഘോഷ വേളകളിലും ഒത്തുചേരല്‍ സന്ദര്‍ഭങ്ങളിലും വാഴയിലയില്‍ ഭക്ഷണം വിളമ്ബുന്നതാണ് പതിവ്.
വാഴയിലയില്‍ ഭക്ഷണം വിളമ്പുന്നത് വിശേഷപ്പെട്ടതും ആരോഗ്യദായകവുമായി നമ്മള്‍ കരുതുന്നു. ഓണം,വിഷു, കല്ല്യാണം അങ്ങനെ ആഘോഷം ഏതുമാകട്ടെ സദ്യയാണ് മലയാളികള്‍ക്ക് പ്രീയം തൂശനിലയില്‍ സദ്യ കഴിക്കുന്നതാണ്.
ഇത് വെറുമൊരു ചടങ്ങോ വിശ്വാസമോ ആണെന്നു കരുതാന്‍ വരട്ടെ, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതു കൊണ്ടാണ് നമ്മുടെ കാരണവന്മാര്‍ വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയത്. വാഴയിലയി ല്‍ കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.
പോളിഫിനോള്‍സ് എന്ന സ്വാഭാവിക ആന്റിഒാക്സിഡന്റ് ഘടകങ്ങളാല്‍ സമ്പന്നമാണ് വാഴയില. പല സസ്യാഹാരങ്ങളിലും ഗ്രീന്‍ ടിയിലും ഇത് കണ്ടുവരുന്നുണ്ട്.
വാഴയിലയില്‍ ഭക്ഷണം വിളിക്കുമ്പോൾ അതിലെ പോളിഫിനോള്സിനെ ഭക്ഷണം ആഗിരണം ചെയ്യുകയും നമ്മുടെ ശരീരത്തില്‍ എത്തുകയും ചെയ്യും.
ഒട്ടേറെ ജീവിത ശൈലീരോഗങ്ങളെ ഇൗ ആന്‍റി ഒാക്സിഡന്റ് പ്രതിരോധിക്കുന്നു. വാഴയിലയില്‍ വിളമ്ബുന്ന സദ്യയ്ക്ക് ഒരു ചിട്ടയുണ്ട്. ഉപ്പ്, പുളി, എരിവ്, മധുരം എന്നിവയായിരിക്കും ആദ്യം വിളമ്പുക .
മറ്റു വിഭവങ്ങള്‍ വിളമ്പി വരുമ്പോഴേക്ക് ഇവ തൊട്ടുകൂട്ടിയിരിക്കും.ഇതും ശരീരത്തിനുള്ള ഒരു സൂചനയാണ്. കഴിക്കാന്‍ പോകുന്ന ഭക്ഷണത്തിന്റെ തരവും അവ സ്വീകരിക്കുവാനുള്ള ഒരു സൂചനയുമാണത്. പൊതിച്ചോറ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എറെയാണ് .
ചൂട് ചോറ് വാഴയിലേക്കിടുമ്പോൾ ഇല വാടുന്നു. ഇത് ആസ്വാദ്യകരമായ ഒരു ഗന്ധം ഉണ്ടാക്കുന്നു. ഈ ഗന്ധം വിശപ്പുണ്ടാക്കും. അതിനാല്‍ തന്നെ ദഹനവും സുഗമമാകും. കൂടാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കാനുള്ള പ്രവണതയും.
വാഴയിലയിലെ ഭക്ഷണം ഏറ്റവും ചെലവ് കുറഞ്ഞ രീതിയാണ്. ഭക്ഷണം വിളമ്പുന്നതിനു വന്‍തോതില്‍ കൃത്രിമപാത്രങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് വേവലാതിയും വാഴയിലയിലാകുമ്പോൾ വേണ്ടതില്ല.
വാഴയില്‍ നിന്ന് സ്വന്തമായി മുറിച്ചടുത്ത് വൃത്തിയാക്കി ഭക്ഷണത്തിനായി ഉപയോഗിക്കാം. മറ്റ് പാത്രങ്ങളെ അപേക്ഷിച്ച് വാഴയിലയിലെ സദ്യവട്ടം കൂടുതല്‍ ശുചിത്വമുള്ളതാണ്.
സാധാരണ പാത്രങ്ങളില്‍ നിന്ന് വാഷിങ് സോപ്പിന്‍റെയും മറ്റും അംശങ്ങള്‍ നമ്മുടെ ശരീരത്തു കടന്നുകൂടാനും സാധ്യതയുമുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു.
വാഴയിലയുടെ പ്രതലത്തില്‍ മെഴുകിന് സമാനമായ ആവരണമുള്ളതിനാല്‍ ഇലയില്‍ നിന്ന് മറ്റ് പൊടിയോ അഴുക്കോ ഭക്ഷണത്തില്‍ കലരാനും സാധ്യതയില്ല.
ഭക്ഷണശേഷം ഉപയോഗ ശൂന്യമാകുന്ന കൃത്രിമ പാത്രങ്ങള്‍ പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമ്ബോള് വാഴയില തീര്‍ത്തും പരിസ്ഥിതി സൗഹൃദമാണ്. കുറഞ്ഞ സമയം കൊണ്ട് ഇവ അഴുകി മണ്ണിനോട് ചേരുകയും ചെയ്യും.
പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിക ദോഷങ്ങള്‍ വാഴയില ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാക്കാം.നമുക്ക് പിടിതരാത്തതും സ്വാഭവികവുമായ രുചി വൈവിധ്യങ്ങള്‍ കൂടിയാണ് അറിയാതെ വാഴയില ഭക്ഷണത്തിലൂടെ നല്‍കുന്നത്. കണ്‍കുളിര്‍മ നല്‍കുന്ന അനുഭവം മാത്രമല്ല വാഴയിലയിലെ ഭക്ഷണ പാരമ്പര്യം എന്ന് മനസിലാക്കുക. അടുത്ത തവണ വാഴയിലയില്‍ നിങ്ങള്‍ക്ക് ആരെങ്കിലും ഭക്ഷണം ഒാഫര്‍ ചെയ്താല്‍ ധൈര്യമായി ആസ്വദിച്ചോളൂ.
https://www.facebook.com/Malayalivartha