ഗോതമ്പ് റവ ഖിച്ച്ഡി
ഗോതമ്പ് റവ 200 ഗ്രാം വറുത്തത്
കാരറ്റ് മൂന്നെണ്ണം പൊടിയായി അരിഞ്ഞത്
ബീന്‍സ് 12 എണ്ണം പൊടിയായി അരിഞ്ഞത്
ഉരുളക്കിഴങ്ങ് 2 എണ്ണം ചെറുകഷണങ്ങള്‍
തക്കാളി 3 എണ്ണം
സവാള 4 എണ്ണം
ഇഞ്ചി ഒരിഞ്ച് നീളത്തില്‍
മല്ലിയില, പുതിനയില ഒരു കെട്ട് വീതം
നാരങ്ങ നീര് ഒന്നിന്റെ
ഉപ്പ് പാകത്തിന്
എണ്ണ രണ്ട് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
രണ്ട് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി അരക്കുക. ഒരു ചേബിള്‍ സ്പൂണ്‍ എണ്ണ ഒരു ഫ്രൈയിങ് പാനില്‍ ഒഴിച്ചു ചൂടാക്കി ഈ അരപ്പിട്ട് വഴറ്റുക. പുതിനയിലയും മല്ലിയിലയും ഇട്ട് വഴറ്റുക. പച്ചക്കറികള്‍ അരിഞ്ഞത്, ഉപ്പ്, അര കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ചെറു തീയില്‍ വെച്ച് എല്ലാം നന്നായി വേവിക്കുക. മറ്റൊരു പാനില്‍ മിച്ചമുള്ള എണ്ണ ഒഴിച്ച് സവാള ഇട്ട് വഴറ്റി മയമാക്കുക. മൂന്ന് മൂന്നര കപ്പ് വെള്ളമൊഴിച്ച് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. റവ വിതറുക. നന്നായി വെന്താല്‍ വേവിച്ച പച്ചക്കറികളും നാരങ്ങാനീരും ചേര്‍ത്തിളക്കി വാങ്ങുക.
https://www.facebook.com/Malayalivartha