ചന്ന ഇഡ്‌ഡലി
ആവശ്യമുള്ള സാധനങ്ങള്‍
ദോശമാവ് - രണ്ട് കപ്പ്
വെളുത്ത കടല - അരക്കപ്പ്
സവാള കൊത്തിയരിഞ്ഞത് - വലുത് ഒന്ന്
ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
റിഫൈന്റ് ഓയില്‍ - ഒരു ടേബിള്‍സ്‌പൂണ്‍
തയ്യാറാക്കുന്നവിധം
വെള്ളക്കടല ഒരു രാത്രി കുതിര്‍ത്തുവയ്‌ക്കുക. ഇതില്‍ അല്‍പ്പം ഉപ്പുചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാള, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി ചേര്‍ത്ത് മൂപ്പിക്കുക. കടല ചേര്‍ത്ത് വെള്ളം ഉണ്ടെങ്കില്‍ വറ്റിച്ച് ചന്നമസാല തയാറാക്കുക.
ഇഡ്‌ഡലിത്തട്ടില്‍ കുറച്ച് മാവ് കോരിയൊഴിച്ച് മീതേ ചന്നമസാല ഇട്ട് വീണ്ടും മുകളില്‍ ഇഡ്‌ഡലിമാവ് ഒഴിക്കുക. ഇത് ആവിയില്‍ വേവിച്ചെടുക്കുക. ചൂടോടെ തേങ്ങാച്ചമ്മന്തിക്കൊപ്പം വിളമ്പാം.
https://www.facebook.com/Malayalivartha