ഗ്രീൻ ടീയും ബ്ലാക്ക് ടീയും മറികടന്നു മാജിക് ഗുണങ്ങളുമായി ബ്ലൂ ടി
ഗ്രീന്‍ ടീയും ബ്ലാക്ക് ടീയെയും വെല്ലാന്‍ ബ്ലൂ ടീ എത്തുന്നു. ബ്ലൂ ടീക്കുമുന്നില്‍ മറ്റ് ചായകളൊക്കെ മാറിനില്‍ക്കണം. മാജിക് ഗുണങ്ങളുമായാണ് ബ്ലൂ ടീ എത്തുന്നത്.
ഈ നീലച്ചായ കഫീന്‍ ഇല്ലാത്ത ഹെര്‍ബല്‍ ടീ ആണ്. ഗ്രീന്‍ ടീ പല അത്ഭുതങ്ങളും പലപ്പോഴും കാണിക്കാറുണ്ട്.
ആരോഗ്യപരമായി ഗ്രീന്‍ ടീ നമ്മെ പലതരത്തിലും സഹായിക്കുന്നുണ്ട്. എന്നാല്‍, നീലച്ചായയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഗ്രീന്‍ ടീയെയും ഉപേക്ഷിക്കും. നീല ശംഖുപുഷ്പത്തില്‍ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ഗ്രീന്‍ ടീ കയ്പനാണെങ്കില്‍ മധുരരുചിയുമായാണ് ബ്ലൂ ടീ എത്തുന്നത്. നിര്‍മാണ സമയത്തെ ഓക്‌സീകരണ പ്രക്രിയ ആണ് നീലച്ചായയ്ക്ക് പ്രത്യേക രുചി നല്‍കുന്നത്.
നീലച്ചായയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞിരിക്കൂ..
1.ചുമ,ജലദോഷം
ചുമ, ജലദോഷം, ആസ്തമ ഇവയില്‍ നിന്നെല്ലാം ആശ്വാസ മേകാന്‍ നീലച്ചായയ്ക്കു കഴിയും. ശ്വാസകോശത്തില്‍ നിന്നും ശ്വാസനാളത്തില്‍ നിന്നും കഫം ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.
2.ഉത്കണ്ഠ
ഉത്കണ്ഠയും വിഷാദവും അകറ്റും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
3.ഓര്‍മ്മശക്തി
ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ നീലച്ചായയ്ക്കു കഴിയും. ഒരു ന്യൂറോ ട്രാന്‍സ്മിറ്ററായ അസെറ്റൈല്‍ കൊളൈന്റെ അളവ് കൂട്ടി ഓര്‍മശക്തിയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ സഹായിക്കും.
4.പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ശംഖുപുഷ്പത്തിന്റെ ഇലയ്ക്കു കഴിവുണ്ട്.
5.രോഗപ്രതിരോധശേഷി
രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും. ഫ്‌ലേവനോയ്ഡുകള്‍ ധാരാളം അടങ്ങിയ ഈ നീലപ്പൂക്കള്‍ക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്.
https://www.facebook.com/Malayalivartha