ഉണക്കലരി കേക്ക്
ഉണക്കലരി - 2 നാഴി
ശര്‍ക്കര - 500 ഗ്രാം
അണ്ടിപ്പരിപ്പ് - 25 ഗ്രാം
ഉണക്ക മുന്തിരി - 25 ഗ്രാം
തേങ്ങ - 1 മുറി
വെണ്ണ - 100 ഗ്രാം
തയ്യാറാക്കുന്ന വിധം
ഉണക്കലരി കുതിര്‍ത്ത് പൊടിച്ചെടുക്കുക. അതില്‍ തേങ്ങ ചുരണ്ടിയതും അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ വറുത്തതും ശര്‍ക്കര ഉരുക്കി അരിച്ചെടുത്തതും ചേര്‍ത്ത് നന്നായി ഇളക്കി വയ്ക്കുക. ഇഡലി പാത്രത്തില്‍ വെള്ളം വച്ച് തിളപ്പിക്കുക. വാവട്ടമുള്ള ഒരു പാത്രത്തില്‍ അല്പം വെണ്ണ പുരട്ടി മാവ് അതില്‍ പകുതിയോളം ഒഴിച്ചുവച്ച് ആവിയില്‍ വേവിച്ചെടുക്കുക. വെന്ത് കഴിയുമ്പോള്‍ കേക്കിനു പുറത്ത് വെണ്ണ പുരട്ടുക. ആറിക്കഴിഞ്ഞാല്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് ഉപയോഗിക്കാം.
https://www.facebook.com/Malayalivartha