നീരാ ലഡു
തേങ്ങാ ചുരണ്ടിയത് / തേങ്ങാപ്പീര - 1 കപ്പ്
റവ - 1 കപ്പ്
നീരാ ശര്‍ക്കര - ഒന്നര കപ്പ്
ഏയ്ക്ക - 3 എണ്ണം
ഉപ്പ് - ഒരു നുള്ള്
കശുവണ്ടിപ്പരിപ്പ് - 15 ഗ്രാം
കിസ്മിസ് - 10 ഗ്രാം
നെയ് - കാല് കപ്പ്
തയ്യാറാക്കുന്ന വിധം
ചെറുതീയില്‍ റവ വറക്കുക. വറത്തെടുത്ത റവ തണുക്കാന്‍ അനുവദിക്കുക.
ശര്‍ക്കര പൊടിച്ചതും ഏല്ക്കയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തേങ്ങാ ചിരകിയതും റവയും ചേര്‍ക്കുക.
വറുത്തെടുത്ത കശുവണ്ടിപ്പരിപ്പും കിസ്മിസും അല്പം ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് നെയ്യ് ഒഴിച്ച് നന്നായി ഇളക്കുക.
ചെറുതീയില്‍ മിശ്രിതം ഇളക്കിക്കൊണ്ടിരിക്കുക.
https://www.facebook.com/Malayalivartha