വൃക്കയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍
മെഡിറ്ററേനിയന്‍ രാജ്യങ്ങളായ ഗ്രീസ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അവരുടെ ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും മത്സ്യവുമെല്ലാം ഉള്‍പ്പെടുത്തുന്നു. ഏഴ് വര്‍ഷമായി മെഡിറ്ററേനിയന്‍ ഭക്ഷണരീതി പിന്തുടരുന്ന 900 പേരിലാണ് വൃക്കകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പഠനം നടത്തിയത്. ഈ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്ക് വൃക്കരോഗം പിടിപെടാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 50 ശതമാനം കുറവാണെന്ന് കണ്ടെത്തി.
നമ്മുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും മത്സ്യവും പയറുവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുകയാണെങ്കില്‍ വൃക്കയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഹൃദയാരോഗ്യത്തെ ക്കൂടി സംരക്ഷിക്കുന്ന ഇത്തരം ഭക്ഷണങ്ങളിലൂടെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കാത്ത കൊഴുപ്പാണ് ലഭിക്കുന്നത്.
തെറ്റായ രീതിയിലുള്ള ഭക്ഷണക്രമമാണ് വൃക്കരോഗം വര്‍ദ്ധിക്കുന്നതെന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha