ആഹാരമധ്യേ പാനീയം
ഭക്ഷണം കഴിക്കുന്നതിന്റെ തുടക്കത്തില്‍ വെള്ളം കുടിച്ചാല്‍ അല്‍പം ദഹനമേ നടക്കൂ. വെള്ളവുമായി ചേരുമ്പോള്‍ ദഹനരസങ്ങളുടെ കട്ടി കുറയുന്നതിനാലാണ് ഇത്. അധികം ഭക്ഷണം ഒഴിവാക്കാനായി, വണ്ണം കൂടുതലുള്ളവര്‍ ഭക്ഷണം കഴിക്കുന്നതിന്റെ തുടക്കത്തില്‍ വെള്ളം കുടിക്കാറുണ്ട്. ഭക്ഷണം കഴിച്ചു കഴിഞ്ഞു മാത്രം വെള്ളം കുടിച്ചാല്‍ നന്നായി ദഹനം നടക്കും. കൂടുതല്‍ ഭക്ഷണം കഴിക്കുമെന്നതിനാല്‍ ചിലര്‍ ഈ രീതി പിന്തുടരാറില്ല.
എന്നാല്‍ ഭക്ഷണം കഴിക്കുന്നതിന്റെ മധ്യത്തില്‍ വെള്ളം കുടിച്ചാല്‍ മിതമായ ദഹനമാണു നടക്കുക. ആഹാരമധ്യേ പാനീയം എന്നത് ഇതിനെ കുറിക്കുന്നു. വ്യക്‌തികളുടെ ആരോഗ്യ സ്‌ഥിതി അനുസരിച്ച് അവര്‍ സ്വീകരിക്കുന്ന രീതിയില്‍ വ്യത്യാസം വരാം.
https://www.facebook.com/Malayalivartha