എല്ലുകളുടെ ആരോഗ്യത്തിന്
എല്ലുകളുടെ വളര്‍ച്ചയ്‌ക്ക് ഏറ്റവും അവശ്യം വേണ്ട ഘടകമാണ് വൈറ്റമിന്‍ ഡി. രക്‌തത്തില്‍ കാല്‍സ്യത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കുകയാണ് വൈറ്റമിന്‍ ഡിയുടെ മുഖ്യ ധര്‍മ്മം. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ശരീരത്തിനു വേണ്ട കാല്‍സ്യം വേര്‍തിരിച്ച് രക്‌തത്തിലെത്തിക്കുന്നത് വൈറ്റമിന്‍ ഡിയാണ്. അതിനാല്‍ വൈറ്റമിന്‍ ഡി കുറയുമ്പോള്‍ കാല്‍സ്യത്തിന്റെ ആഗിരണവും കുറയും.
എല്ലുകള്‍ക്ക് ആവശ്യത്തിന് കാല്‍സ്യം ലഭിക്കാതെ വരുന്നത് അസ്‌ഥികള്‍ ദുര്‍ബലമാകാനും ഒടിനായും പൊട്ടാനും സധ്യത വര്‍ധിപ്പിക്കുന്നു. കുട്ടികളില്‍ വൈറ്റമിന്‍ ഡിയുടെ അഭാവം റിക്കറ്റ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. അസ്‌ഥികളുടെ ബലക്ഷയം തന്നെയാണ് റിക്കറ്റ്‌സ്. മുതിര്‍ന്നവരില്‍ ഓസ്‌റ്റിയോപൊറോസിസ്, ഓസ്‌റ്റിയോമലാസിയ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രധാന കാരണം വൈറ്റമിന്‍ ഡിയുടെ അഭാവമാണ്. ടൈപ്പ് 1 പ്രമേഹത്തിനും വൈറ്റമിന്‍ ഡി അഭാവം കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha