കുട്ടികള്‍ക്ക് ആന്റിബയോട്ടിക് നല്‍കുമ്പോള്‍
കുട്ടികളിലെ ആന്റിബയോട്ടിക് ഉപയോഗം ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസിലേക്കു നയിക്കുന്നതായി പുതിയ പഠനം. ബോസ്റ്റണില്‍ നടന്ന അമേരിക്കന്‍ കോളജ് ഓഫ് റൂമറ്റോളജി ആനുവല്‍ സയിന്റിഫിക് മീറ്റിങിലാണ് ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം ചര്‍ച്ച ചെയതത്. ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് സാധാരണയായി 16 വയസിനു മുകളിലുള്ള കുട്ടികളിലാണു കണ്ടുവരുന്നത്. ഇത് ജോയിന്റുകളില്‍ എരിച്ചില്‍ ഉണ്ടാക്കുന്നു. തുടര്‍ന്ന് വേദനയും നീര്‍വീക്കവുമായി പരിണമിക്കും. പനി, കണ്ണുകള്‍ക്ക് എരിച്ചില്‍, ചൊറിഞ്ഞു തടിക്കല്‍ എന്നിവയ്ക്കും ഇതു കാരണമാകുന്നുണ്ട്. അമേരിക്കയില്‍ സാധാരണ കണ്ടു വരുന്ന ഒരു രോഗമായി ഇതു മാറിയിട്ടുണ്ടെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ശരീരത്തിലെ കോശങ്ങളെയും കലകളെയും ബാധിക്കുന്നതു വഴി പ്രതിരോധ പ്രവര്‍ത്തനം മുഴുവന്‍ താറുമാറാകുന്നു. 16 വയസിനു മുകളിലുള്ള ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് ബാധിച്ച153 കുട്ടികളെ നിരീക്ഷണ വിധേയമാക്കിയ ശേഷമാണ് ആന്റിബയോട്ടിക് ഉപയോഗം ഈ രോഗത്തിനു കാരണമാകുന്നുണ്ടെന്ന കണ്ടെത്തലില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.
https://www.facebook.com/Malayalivartha