പ്രമേഹം കാഴ്ചശക്തിയെ ബാധിക്കുമ്പോള്‍
പ്രമേഹമുള്ള വ്യക്തിക്ക് ഗ്ലൂക്കോസ് ശരിയായ രീതിയില്‍ ശരീരത്തില്‍ സംഭരിച്ചുവയ്ക്കാനും ഉപയോഗപ്പെടുത്താനും കഴിയാതെ വരുന്നു. ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കുന്നത് കാഴ്ചശക്തിയെ ബാധിക്കും
അന്ധതയ്ക്കുള്ള മുഖ്യ കാരണങ്ങളില്‍ ഒന്നായി ഇന്ന് പ്രമേഹം മാറിയിരിക്കുന്നു. പ്രമേഹം ശരീരത്തെ കീഴടക്കുന്നതിലും വേഗത്തിലും ആഴത്തിലും കണ്ണുകളെയും ബാധിക്കുന്നു. പ്രമേഹം മൂലം റെറ്റിനയ്ക്കും കണ്ണിലെ ചെറു രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന വൈകല്യങ്ങള്‍ക്ക് ഡയബറ്റിക് റെറ്റിനോപ്പതി (ഡി.ആര്‍.) എന്നു പറയുന്നു.
പ്രമേഹമുള്ള വ്യക്തിക്ക് ഗ്ലൂക്കോസ് ശരിയായ രീതിയില്‍ ശരീരത്തില്‍ സംഭരിച്ചുവയ്ക്കാനും ഉപയോഗപ്പെടുത്താനും കഴിയാതെ വരുന്നു. ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കുന്നത് കാഴ്ചശക്തിയെ ബാധിക്കും. സാധാരണയായി പ്രമേഹം രണ്ടുതരത്തിലുണ്ട്.
ടൈപ്പ് 2 പ്രമേഹരോഗികളെ അപേക്ഷിച്ച് ടൈപ്പ് 1 പ്രമേഹരോഗികള്‍ക്കാണ് ഡയബറ്റിക് റെറ്റിനോപ്പതി അധികമായും വരുന്നത്. ടൈപ്പ്2 രോഗികളില്‍ ഇത് വരാനുള്ള സാധ്യത 20 ശതമാനം മാത്രമാണ്. പെട്ടെന്ന് കാഴ്ചമങ്ങുക, കണ്ണില്‍ കറുത്ത വരകള്‍ ഓടിനടക്കുന്നത് പോലെ കാണുക, വെളിച്ചത്തിന് ചുറ്റും വൃത്തങ്ങള്‍ കാണുക, കാഴ്ച കുറഞ്ഞുവരിക തുടങ്ങിയവയാണ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങള്‍.
https://www.facebook.com/Malayalivartha