ഇനി മരുന്നുകളുടെ ജനറിക് നാമം വലിയ അക്ഷരത്തിലെഴുതണം
മരുന്നുകളുടെ ജനറിക് നാമം വലിയ അക്ഷരങ്ങള്‍ രേഖപ്പെടുത്തി ഡോക്ടര്‍മാര്‍ കുറിപ്പെഴുതണമെന്ന നിര്‍ദേശം സര്‍ക്കാര്‍ കര്‍ക്കശമാക്കും. മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനകളില്‍ ഇതനുസരിച്ചു ഭേദഗതി വരുത്തുമെന്ന് ആരോഗ്യ മന്ത്രി ലോക്‌സഭയെ അറിയിച്ചു.
അവ്യക്തമായ കുറിപ്പടികള്‍ രോഗികളുടെ മരണത്തില്‍വരെ കലാശിക്കുന്നുവെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റേതു ജനപക്ഷ നിലപാടാണെന്നു മന്ത്രി പറഞ്ഞു. ഇംഗ്ലിഷ് കുറിപ്പടികളില്‍ ജനറിക് പേരുകള്‍ ക്യാപിറ്റല്‍ അക്ഷരങ്ങളിലായിരിക്കണം. മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനകള്‍ (2002) ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
യുക്തിസഹമായി മരുന്നുകള്‍ നിര്‍ദേശിക്കുന്നതിനും ഡോക്ടര്‍മാര്‍ ബാധ്യസ്ഥരാണ്. ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ പെരുമാറ്റ രീതികളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha