അലര്‍ജിയുള്ളവരുടെ ശ്രദ്ധയ്ക്ക്
അലര്‍ജിയുള്ളവര്‍ അത്തരം സാഹചര്യങ്ങളെ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഏറെ ശ്രദ്ധിക്കണം. പൊടി, ചില പ്രത്യേകതരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍ ഇവയൊക്കെ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ട്. പൊടിയടിച്ചാല്‍ തുമ്മുന്നവര്‍ വീടും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കണം. കിടക്കവരികളും പുതപ്പും തലയണയും സമയാസമയം മാറ്റിവിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പൊടിയുള്ള അന്തരീക്ഷത്തില്‍ ജോലിചെയ്യേണ്ടിവന്നാല്‍ മാസ്‌കോ, തൂവാലയോ ഉപയോഗിക്കണം. അലര്‍ജിയുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകഴിക്കുക. ഗര്‍ഭിണികളും മുലയൂട്ടന്നവരും അലര്‍ജിക്കുള്ള മരുന്ന് കഴിക്കാതിരിക്കുന്നതാണ് അഭികാമ്യം.
പുകവലിയും മദ്യപാനവും ഒഴിവാക്കണം. കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ആഹാര പദാര്‍ത്ഥങ്ങളും വര്‍ജിക്കണം. അലര്‍ജിയുള്ളവര്‍ വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. ദീര്‍ഘദൂരയാത്രകള്‍ ചെയ്യുമ്പോഴും മുന്‍കരുതല്‍വേണം.
https://www.facebook.com/Malayalivartha