നെഞ്ചെരിച്ചില്‍ മാറാന്‍...
മാറിയ ജീവിത രീതികള്‍ കാരണം ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ അസിഡിറ്റിയും നെഞ്ചെരിച്ചിലും കൂടിയിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ട് നെഞ്ചെരിച്ചില്‍ വരാം. അമിത മദ്യപാനം, എരിവും പുളിയും കൂടുതലുള്ള ഭക്ഷണം, ആഹാരം നന്നായി ചവച്ചരച്ച് കഴിക്കാത്തത്, മാനസിക പിരിമുറുക്കങ്ങള്‍, ദഹനം നന്നായി നടക്കാത്തത് അങ്ങനെ പലതും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. ഇത് കുറയ്ക്കാന്‍ വേണ്ടി വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകളും ജീവിത ശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങളുമിതാ.
ഒരു കുടന്ന പേരയില അരഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ഇല അരിച്ചു മാറ്റി ആ വെള്ളം കുടിക്കാം.
ഊണിന് ശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചവച്ചരച്ചു തിന്നുക. ഇഞ്ചിനീര് കുടിക്കുന്നതും ഗുണം ചെയ്യും. ജിഞ്ചര്‍ടീ കുടിക്കുന്നതും ദഹനം നന്നാകാന്‍ സഹായിക്കും.
ഒരു ഗ്ലാസ് വെള്ളത്തില്‍ നൂറു ഗ്രാം കറുവാപട്ടയിട്ട് തിളപ്പിച്ച് കുടിക്കുന്നത് ആശ്വാസം തരും.
100 ഗ്രാം വെളുത്തുള്ളി ചുട്ട് തൊലി കളഞ്ഞ് ചവച്ചു തിന്നുക.
ഒരു നുള്ള് കായം ചൂടുവെള്ളത്തില്‍ കലക്കി ദിവസം 2-3 തവണ കുടിക്കുക.
ജാതിക്കയുടെ ഒരു തൊണ്ട് അരച്ചത് 200 മില്ലി തേനില്‍ ചേര്‍ത്ത് കഴിക്കുക. നെഞ്ചെരിച്ചില്‍ മാറും.
പതിവു രീതിയില്‍ നിന്നു മാറി കൂടുതല്‍ തവണകളായി ആഹാരം കഴിക്കുക. ഉദാഹരണത്തിന് ദിവസം മൂന്നു നേരം ആഹാരം കഴിക്കുന്നതിനു പകരം അളവു കുറച്ച് അത് അഞ്ചു തവണകളാക്കുക.
നന്നായി ചവച്ചരച്ച്, ആസ്വദിച്ച് ഭക്ഷണം കഴിക്കുക. രാത്രി ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ആഹാരം കഴിക്കുകയാണ് നല്ലത്.
ഫ്രിഡ്ജില്‍ വച്ച ആഹാരം സോഡ, ചായ, കാപ്പി, പുളിപ്പുള്ള പഴങ്ങളുടെ ജ്യൂസ്, എരിവ്, പുളി, മസാല എന്നിവ കൂടുതല്‍ അടങ്ങിയതും കൊഴുപ്പ് കൂടുതലടങ്ങിയ ആഹാരം തുടങ്ങിയവയും ഒഴിവാക്കുക.
https://www.facebook.com/Malayalivartha