മഞ്ഞുകാലത്തെ ശിശു സംരക്ഷണം
തണുപ്പുകാലം അസുഖങ്ങളുടെ കാലമാണ്. അതിനാല്‍ മഞ്ഞുകാലത്ത് കുഞ്ഞുങ്ങള്‍ക്ക് അല്പം ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കും.
കുട്ടികള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍ അത് കൂടുന്ന സമയമാണിത്. പ്രത്യേകിച്ച് അതിരാവിലെയായിരിക്കും. തണുപ്പു കാലത്ത് രാത്രിയിലും രാവിലെ എട്ടു മണിക്ക് മുമ്പും കുട്ടികളെ പുറത്തേക്ക് വിടാതിരിക്കുന്നതാണ് നല്ലത്.
ആസ്തമയും ശ്വാസംമുട്ടലുമുള്ള കുട്ടികള്‍ക്ക് ഈ രോഗം കൂടാനിടയുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വര്‍ദ്ധിക്കാനിടയുണ്ട്. തണുപ്പു കാലത്ത് ചെവിയിലൂടെ തണുപ്പടിക്കുകയും ചെവിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുമുള്ള സാധ്യതയും കൂടുതലാണ്. ജലദോഷം, മൂക്കൊലിപ്പ് എന്നിവ ഉണ്ടാവുമ്പോഴും ചെവിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാം.
കുട്ടികളുടെ നെഞ്ചില്‍ കെട്ടികിടക്കുന്ന കഫം കുറുങ്ങലായും പിന്നീട് ന്യൂമോണിയ വരെയും ആകാം. തണുപ്പുകാലത്ത് ചര്‍മത്തിലെ എണ്ണമയവും ജലാംശവും വളെരയധികം നഷ്ടപ്പെടും. കുട്ടികളെ നിര്‍ബന്ധമായും എണ്ണ തേച്ച് കുളിപ്പിക്കുക. കൂടാതെ ധാരാളം വെള്ളം കുടിപ്പിക്കുക.
https://www.facebook.com/Malayalivartha