രോഗപ്രതിരോധത്തിന് ഭക്ഷണം
തണുപ്പ് കാലത്ത് അസുഖങ്ങളെ തടയാന്‍ രോഗപ്രതിരോധ ശക്തി നല്‍കുന്ന ഭക്ഷണം കഴിക്കണം.നാരുകളടങ്ങിയ ഭക്ഷണം ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഇവ കൂടുതലായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. ആപ്പിള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, കശുവണ്ടിപ്പരിപ്പ്, ബദാം എന്നിവ കൂടുതലായി കഴിക്കുക. ദിവസം ഒരുനേരം തവിട് കളയാത്ത ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.
മിക്ക പച്ചക്കറികളിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്. ദിവസവും 25 മുതല്‍ 30 ഗ്രാം വരെ, നാരുകളടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ധാരാളം വെള്ളം കുടിക്കണം. പ്രഭാത ഭക്ഷണത്തിനു മുമ്പ് അഞ്ഞൂറ് മില്ലിലീറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. ഇതു ഉണര്‍വ് നല്‍കും.
ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കുകയെന്നതു പ്രധാനമാണ്. പാല്‍, കശുവണ്ടിപരിപ്പ് എന്നിവ വൈറ്റമിന്‍ ഡി ലഭിക്കാന്‍ നല്ലതാണ്.
ദിവസേന തൈര് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് പ്രതിരോധ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസം രണ്ട് മുതല്‍ ആറ് ഔണ്‍സ് വരെ തൈര് കഴിക്കാം.
വെളുത്തുള്ളിയിലടങ്ങിയ ഔഷധഗുണം അണുബാധയെ ചെറുക്കാനും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും സഹായിക്കും. വെളുത്തുള്ളിയും ഗ്രാമ്പുവും ഭക്ഷണത്തില്‍ ധാരാളമായി ഉപയോഗിക്കുന്നതു വയറിനെ ബാധിക്കുന്ന അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക. അയല, മത്തി, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളില്‍ ഇവ ധാരാളമടങ്ങിയിട്ടുണ്ട്. കക്കയിറച്ചി, കൊഞ്ച്, ഞണ്ട് ഇവയില്‍ അടങ്ങിയിട്ടുള്ള സെലിനിയം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഈ വിഭാഗത്തിലെ ഏതെങ്കിലും ഇനങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുക.
https://www.facebook.com/Malayalivartha