ബ്ലഡിനുവേണ്ടി ഇനി ഓടേണ്ട
ബ്ലഡ് അന്വേഷിച്ച് ഇനി നിങ്ങള്‍ക്ക് ഓടേണ്ടി വരില്ല. ബ്ലഡ് ആവശ്യമുള്ളവരെ സഹായിക്കാനായി ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷനാണ് പുതിയ വാട്‌സ്ആപ്പ് നമ്പറും ബ്ലഡ് ഓണ്‍ വാട്‌സ് ആപ്പ് എന്ന സംവിധാനവും ആരംഭിച്ചിരിക്കുന്നത്. 8086529275 എന്ന നമ്പറിലേയ്ക്ക് ഒരു സന്ദേശം അയക്കേണ്ട താമസം അവര്‍ തിരിച്ചു വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും രക്ത ദാതാവിനെ അയക്കുകയും ചെയ്യും. കേരളത്തിലും യുഎഇയിലും ഇവരുടെ സേവനങ്ങള്‍ ലഭ്യമാണ്. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് മാത്രം എര്‍ണാകുളം നെട്ടൂരില്‍ സംഘടന ഒരു ഓഫീസ് ആരംഭിച്ചിട്ടുണ്ട്.
ബേ്ഡ് ബാങ്കില്‍നിന്നും ബ്ലഡ് ലഭിക്കണമെങ്കില്‍ ബ്ലഡിന് പകരം ഒരു രക്തദാതാവിനെ നല്‍കമെന്നാണ് വ്യവസ്ഥ. ഇവിടെയാണ് ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍ നിങ്ങളെ സഹായിക്കാനായി എത്തുന്നത്. അസോസിയേഷന്‍ ബ്ലഡ് ആവശ്യമുള്ള രോഗിക്ക് ഏറ്റവും അടുത്തുള്ള രക്ത ബാങ്കില്‍ വിളിച്ച് രക്തദാതാവിനെ അയയ്ക്കാം എന്ന് ഉറപ്പു നല്‍കുന്നു. ഇതോടെ ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം നിഷ്പ്രയാസം ലഭിക്കുന്നു. ഇതിനായി ഇവര്‍ക്ക് പ്രത്യേകം വണ്ടിയുമുണ്ട്.
കേരളത്തിലും വിദേശത്തുമായി 50000ത്തോളം പേര്‍ ഈ സംഘടനയിലെ അംഗങ്ങളാണ്. ഓരോ പ്രദേശത്തും രക്തത്തിനാവശ്യം വരുമ്പോള്‍ അതത് സ്ഥലങ്ങളിലെ രക്തദാതാക്കളെയാണ് അയയ്ക്കുക. തിരുവനന്തപുരത്ത് 8000ത്തോളം രക്തദാതാക്കളുണ്ട്. പെട്ടെന്ന് രക്തം ലഭ്യമാകുമെന്നതാഅ ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ ഗുണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha