നാലു വയസ്സുകാരനില്‍ കൃത്രിമ പാന്‍ക്രിയാസ് പിടിപ്പിച്ചു
ലോകത്താദ്യമായി നാല് വയസ്സുള്ള കുട്ടിയില്‍ കൃത്രിമ ആഗ്നേയ ഗ്രസ്ഥി വെച്ചു പിടിപ്പിച്ചു. തൊലിക്കടിയില്‍ പിടിപ്പിച്ച എംപി3 യുടെ വലിപ്പമുള്ള കൃത്രിമ അവയവത്തിന്റെ കുഴലുകള്‍ വഴി ആവശ്യത്തിന് ഇന്‍സുലിന്‍ പമ്പ് ചെയ്യുന്നതിന് സഹായിക്കുകയാണ് ചെയ്യുക.
ഗ്ലൂക്കോസ് സെന്‍സര്‍ , കമ്പ്യൂട്ടര്‍ ചിപ്പ്, ഇന്‍സുലിന്‍ പമ്പ് മുതലായലവ കോര്‍ത്തിണക്കിയതാണ് ഉപകരണം. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങള്‍ സ്വയം മനസിലാക്കി ആവശ്യമുള്ളപ്പോള്‍ മാത്രം ഇന്‍സുലിന്‍ രക്തത്തിലെത്തിക്കാന്‍ ഇതിന് കഴിയും.
പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം അതേപടി അനുകരിക്കുകയാണ് യന്ത്രം ചെയ്യുന്നതെന്ന് വെസ്റ്റേണ്‍ ആസ്‌ത്രേലിയ ആരോഗ്യവിഭാഗം അറിയിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോഴുണ്ടാകുന്ന അപകടകരമായ അവസ്ഥ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha