ചുമ മാറാന്‍ ഒറ്റമൂലികള്‍
ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകള്‍ , തുടര്‍ച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതുകൊണ്ടുള്ള അലര്‍ജി, ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന തൊണ്ടയുടെയും ശ്വാസകോശങ്ങളിലെയും നീര്‍ക്കെട്ട്, അമിതമായ പുകവലി എന്നിങ്ങനെ ധാരാളം കാരണങ്ങള്‍ കൊണ്ടു തൊണ്ടവേദനയും ചുമയും ഉണ്ടാകാം.
ചിറ്റരത്ത ചതച്ചു വായിലിട്ട് ചവച്ചുനീരിറക്കുക. ചുമയുടെ തീവ്രത കുറയും. കണ്ണീവെറ്റിലനീരും പച്ചക്കര്‍പ്പൂരവും ചെരുതേന്‍ ചേര്‍ത്തുയോജിപ്പിച്ച് അരസ്പൂണ്‍ വീതം പലവട്ടം സേവിക്കുക. കൃഷ്ണതുളസിയില നീര് , ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്തു സേവിക്കുക.
തുളസി സമൂലം കഴുകി ചതച്ചു കഷായം വച്ചു കുരുമുളകു പൊടിച്ചതു ചേര്‍ത്തു സേവിക്കുക. ആടലോടകത്തില അരിഞ്ഞ് ഉണക്കിപ്പൊടിച്ചു സമം മലര്‍പ്പൊടിയും പഞ്ചസാരയും കല്‍ക്കണ്ടം പൊടിച്ചതും കൂട്ടിക്കലര്‍ത്തി കഴിച്ചാല്‍ കഫത്തെ പുറത്തുകളഞ്ഞു ചുമ ഇല്ലാതാകും. തൊട്ടാവാടിയില പിഴിഞ്ഞനീര് കരിക്കിന്‍വെള്ളത്തില്‍ കലര്‍ത്തി കഴിക്കുക. ചുക്ക്, ജീരകം ,പഞ്ചസാര ഇവ സമം ചേര്‍ത്തുപയോഗിച്ചാല്‍ ചുമ ശരിക്കും ചുക്ക്, ജീരകം, പഞ്ചസാര ഇവ സമം ചേര്‍ത്തുപയോഗിച്ചാല്‍ ചുമ ശമിക്കും. ചുക്ക്, ശര്‍ക്കര, എള്ള് ഇവ യോജിപ്പിച്ചു കഴിക്കുക. വയമ്പു പൊടിച്ചു ചെറുതേനില്‍ ചാലിച്ചോ ആടലോടകത്തിലനാരില്‍ ജീരകവും തിപ്പലിയും പൊടിച്ചുചേര്‍ത്തു കല്‍ക്കണ്ടം ചേര്‍ത്തോ കഴിക്കുക.
https://www.facebook.com/Malayalivartha