അര്‍ബുദത്തെ തടയാന്‍ ഗ്രീന്‍ടീ
ഗ്രീന്‍ ടീ അര്‍ബുദം തടയുമെന്നു പഠനം. പൊണ്ണത്തടി കുറക്കുന്നതുള്‍പ്പെടെ പല ഗുണങ്ങളും പരീക്ഷിച്ചറിഞ്ഞ ഗ്രീന്‍ ടി ഓറല്‍ കാന്‍സറിനെ തടയുമെന്നാണു കണ്ടെത്തല്‍.
ഗ്രീന്‍ ടീ ഓറല്‍ കാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമായ സെല്ലുകളെ നശിപ്പിക്കുന്നു എന്നു പഠനം പറയുന്നു. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇജിസിജി എന്ന ഘടകമാണ് കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്നത്. നോര്‍മല്‍ സെല്ലുകളെ നശിപ്പിക്കാതെ കാന്‍സര്‍ സെല്ലുകളെ മാത്രം തിരഞ്ഞ് നശിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ഓറല്‍ കാന്‍സര്‍ ബാധിതനായ ഒരാളിലും ആരോഗ്യവാനായ ഒരു മനുഷ്യനിലും നടത്തിയ ഗവേഷണളാണു പുതിയ പഠനത്തിന് ആധാരം. അടുത്ത പരീക്ഷണം മൃഗങ്ങളില്‍ നടത്താനാണ് ഗവേഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ഗ്രീന്‍ടീയുടെ ഈ പരീക്ഷണം മൂലം സൈഡ് ഇഫക്റ്റ്‌സ് വരുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha