ആഹാരത്തിലെ വിഷാംശം അകറ്റാന്‍ കറിവേപ്പ്
കറികള്‍ക്കു രുചി പകരുന്ന ഒരു സാധാരണ സസ്യം മാത്രമായിട്ടാണ് പൊതുവെ കറിവേപ്പിനെ കരുതിപ്പോരുന്നത്. ആയുര്‍വേദ ചികിത്സാരംഗത്തെ ഏറ്റവും ഔഷധമൂല്യമുള്ള സസ്യങ്ങളില്‍ ഒന്നാണിത്. ആഹാരത്തില്‍ കടന്നുകൂടാന്‍ സാധ്യതയുള്ള വിഷാംശത്തെ ഇല്ലാതാക്കുന്നു. ദഹനശക്തി വര്‍ധിപ്പിക്കുന്നു. അതിസാരം, പ്രവാഹിക എന്നീ അസുഖങ്ങള്‍ക്കും സിദ്ധൗഷധമാണ് കറിവേപ്പില. കൈഡുര്യാദി കഷായത്തിലെ മുഖ്യഘടകം കറിവേപ്പില ഞെട്ടാണ്.
വയറിളക്കത്തിനും ഭക്ഷണം കഴിച്ചാലുടനെ അനുഭവപ്പെടുന്ന മലശോധനയ്ക്കും കറിവേപ്പിലഞെട്ട് 24ഗ്രാം, കടുക്ക 16ഗ്രാം, ചുക്ക് എട്ട് ഗ്രാം ഇവ ഒരു കുപ്പി വെള്ളത്തില്‍ (24 ഔണ്‍സ്) കഷായം വച്ച് കുറുക്കി മൂന്ന് ഔണ്‍സ് ആക്കി വെറും വയറ്റില്‍ കഴിച്ചാല്‍ രോഗം പൂര്‍ണമായും സുഖപ്പെടും. വായ്ക്ക് രുചിയുണ്ടാകുന്നതിന് കറിവേപ്പിലയുടെ കുരുന്നില ചവച്ച് നീരിറക്കിയാല്‍ മതി.
ദഹനക്കേട് ഒഴിവാക്കാന്‍ കറിവേപ്പിലയും ഇഞ്ചിയും സമമെടുത്ത് ചതച്ച് നീരെടുത്തു കഴിച്ചാല്‍ മതി. കറിവേപ്പില ചതച്ചെടുത്ത നീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഒരുമാസം തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തില്‍ അനുഭവപ്പെടുന്ന ചൊറിച്ചിലിന് (അലര്‍ജി) ശമനമുണ്ടാകും. വടക്കേമലബാറില്‍ പ്രസവരക്ഷാലേഹ്യം കറിവേപ്പിലയുടെ സ്വരസം ചേര്‍ത്താണ് തയാര്‍ ചെയ്യുന്നത്. നിത്യവും ഭക്ഷണത്തില്‍ കറിവേപ്പില ചേര്‍ത്ത് കഴിച്ചാല്‍ വയറിനു പിടിപെടാറുള്ള മിക്ക അസുഖങ്ങള്‍ക്കും ശമനമുണ്ടാകും.
https://www.facebook.com/Malayalivartha