പ്രഭാതഭക്ഷണത്തിന് ഓട്‌സ് ആകാം
ഒരു വ്യക്തിയുടെ ദൈനംദിന ഊര്‍ജസ്വലതയില്‍ പ്രഭാതഭക്ഷണത്തിന് നിര്‍ണായക പങ്കാണ് ഉള്ളത്. അതുകൊണ്ട് തന്നെ ആരോഗ്യപൂര്‍ണമായ പ്രഭാതഭക്ഷണം തെരഞ്ഞെടുക്കുന്നത് പ്രധാനമാണ്. പോഷണമൂല്യങ്ങള്‍ കൊണ്ടും ഫൈബര്‍ സമൃദ്ധി കൊണ്ടും പ്രഭാതഭക്ഷണമാകാന്‍ അനുയോജ്യമാണ് ഓട്‌സ്. ആരോഗ്യത്തിനും ശരീര സമ്പുഷ്ടിക്കും ഊര്‍ജലഭ്യതയ്ക്കും പ്രഭാതത്തില്‍ ഓട്‌സ് ശീലമാക്കുന്നത് നല്ലതാണ്.
പ്രഭാക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നതിലെ ചില ആരോഗ്യഗുണങ്ങള്‍
ദീര്‍ഘനേര ഭക്ഷണസംതൃപ്തി. രാവിലെ ഓട്‌സ് കഴിച്ചാല്‍ കുറേനേരത്തേക്ക് വിശക്കില്ല എന്നുള്ളത് കൊണ്ട് തന്നെ ഭാരം കൂടുന്നത് നിയന്ത്രിക്കാം
ഓട്‌സില്‍ ഫൈബര്‍ കൂടുതലായി അടങ്ങിയിട്ടുള്ളത് കൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാം.
രക്താദിസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം.
ഹൃദയരോഗങ്ങളെ അകറ്റിനിര്‍ത്താം. വിറ്റാമിന്‍ ബി, ഇരുമ്പ്‌സത്ത്, പ്രോട്ടീന്‍, മഗ്‌നീഷ്യം എന്നിവയുടെ കലവറ കൂടിയാണ് ഓട്‌സ്.
ദഹനം എളുപ്പമാക്കും. കലോറി കുറഞ്ഞ ഭക്ഷണം കൂടിയാണ് ഓട്‌സ്. ഓട്‌സ് അര്‍ബുദത്തെ ചെറുക്കും. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. രുചിയുടെ കാര്യത്തില്‍ അല്‍പം പിറകിലായ ഓട്‌സ് കഞ്ഞിയില്‍ പഴങ്ങളും അണ്ടിപ്പരിപ്പുകളും ഏലക്കായും ചേര്‍ത്ത് രുചികരമാക്കാം. കുട്ടികളെ ആകര്‍ഷിക്കാന്‍ ഓട്‌സ് കൊണ്ട് ഉപ്പുമാവും കേക്കും കുക്കിയും മഫിനും ഉണ്ടാക്കാം.
https://www.facebook.com/Malayalivartha