ഉറക്കക്കുറവിനും നാഡീ ഉദ്ദീപനത്തിനും സര്‍പ്പഗന്ധി
ഉറക്കം കുറഞ്ഞവര്‍ക്ക് തലച്ചോറിലുള്ള നാഡികളെ ഉദ്ദീപിപ്പിച്ച് ശാന്തമായ ഉറക്കമുണ്ടാക്കുന്ന ഒരു വിശിഷ്ട ഔഷധസസ്യമാണ് അമല്‍പ്പൊരി അഥവാ സര്‍പ്പഗന്ധി .
രക്തസമ്മര്‍ദത്തിനുള്ള സിദ്ധൗഷധങ്ങള്‍ തയ്യാറാക്കുന്നത് അമല്‍പ്പൊരിയില്‍ നിന്നാണ്. എല്ലാവിധ വിഷകോപങ്ങള്‍ക്കും കൊടുക്കുന്ന കഷായയോഗങ്ങളിലെ പ്രധാന ചേരുവയാണ്. രക്തസമ്മര്‍ദത്തിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന സര്‍പ്പഗന്ധഘനവടി അമല്‍പ്പൊരി പ്രധാനമായി ചേര്‍ത്ത് തയ്യാര്‍ ചെയ്യുന്ന ഗുളികയാണ്. അമല്‍പ്പൊരി വേര് ഉണക്കിപ്പൊടിച്ച് സൂഷ്മചൂര്‍ണമാക്കി ഒരു ഗ്രാം വീതം തൃഫലാചൂര്‍ണത്തില്‍ ചേര്‍ത്തുകൊടുത്താല്‍ കൂടിയ രക്തസമ്മര്‍ദം കുറയും. തലവേദനയും തലചുറ്റലും മാറിക്കിട്ടും.
പാതിരിവേര്, പയ്യാനിവേര്, കൂവളവേര്, മുഞ്ഞവേര്, ചെറുവഴുതിനവേര്, വേപ്പിന്‍തോല്‍, തഴുതാമവേര്, അമുക്കുരം, കുറുന്തോട്ടിവേര്, കണ്ടകാരിച്ചുണ്ട, ഞെരിഞ്ഞില്‍, അരത്ത, പ്രസാരണി, ജഡാമാഞ്ചി അമൃത് ഇവയെല്ലാം കൂടിയതിന്റെ നാലില്‍ ഒരു ഭാഗം ചുമന്ന അമല്‍പ്പൊരി വേര് ചേര്‍ത്ത് കഷായം വച്ച് രണ്ടുനേരം ഉപയോഗിച്ചാല്‍ രക്താദിമര്‍ദം, അഗ്നിദീപ്തി, മനശാന്തി, സുഖനിദ്ര, ആരോഗ്യം എന്നിവ അനുഭവപ്പെടും.
https://www.facebook.com/Malayalivartha