രക്തസമ്മര്‍ദ്ദം കൂട്ടാന്‍ ഉന്മേഷ പാനീയങ്ങള്‍
ഉന്മേഷം ലഭിക്കുന്നതിനും പ്രസരിപ്പിനുമായി കഴിക്കുന്ന പാനീയങ്ങള്‍ രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കുമെന്ന് പഠനം. പെട്ടെന്ന് ചുറുചുറുക്കും ആവേശവും ഉണ്ടാക്കുന്നതിന് യുവാക്കളാണ് ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത്. ഇത് അപകടം ചെയ്യുമെന്നാണ് കണ്ടെത്തിയത്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും ഇത്തരക്കാരില്‍ കൂടുതലാണ്. പ്രസരിപ്പുണ്ടാക്കുന്ന പാനീയങ്ങള്‍ കഴിക്കുന്നതിനു മുമ്പും കഴിച്ചശേഷവും നടത്തിയ പരിശോധനയില്‍ ഇവരുടെ രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ കണ്ടെത്തി.
19 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ യുവാക്കളെയാണ് അമേരിക്ക കേന്ദ്രമായുള്ള മയോ ക്ലിനിക്കിലെ അന്നസ്വാത്തികോവയുടെ നേതൃത്വത്തില്‍ പഠനത്തിന് വിധേയമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha