Widgets Magazine
05
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ എത്തിക്കുന്നത് എത്തിക്കുന്നത് അമൃത്സറിൽ... യുഎസ് സൈനിക വിമാനത്തിൽ 205 ഇന്ത്യക്കാർ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ...


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി.. ചൈനയിലെ 'ലിൻ ഷെമു' അന്തരിച്ചു....122–ാം വയസിലാണ് അവർക്ക് അന്ത്യം സംഭവിച്ചത്.. രേഖകൾ കൃത്യമാണെങ്കിൽ അവർ 122 വർഷവും 197 ദിവസവും ജീവിച്ചിരുന്നു എന്ന് അർത്ഥം..


റിയാദിലെ ആശുപത്രിയില്‍ കോഴിക്കോട് സ്വദേശി മരിച്ചു


പ്രതികാരത്തിന് കാരണം... പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശയെന്ന് ചെന്താമര; പുഷ്പയോട് അന്ന് തുടങ്ങിയ ദേഷ്യം; ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല


തന്നെ സ്‌നേഹിക്കുന്നവര്‍ ധാരാളം... കെഎസ്ആര്‍ടിസി സമരം പൊളിഞ്ഞതായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍; ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം നൽകണം 

ഹൃദയാരോഗ്യത്തിന് ഓറഞ്ച്

24 MARCH 2015 10:37 AM IST
മലയാളി വാര്‍ത്ത.

More Stories...

കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു... കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

കാന്‍സര്‍ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്... ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം: ലോഗോ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ അംഗീകാരം... കുഞ്ഞുങ്ങള്‍ക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ഒരുക്കിയതിനുള്ള ദേശീയ അംഗീകാരം

ഹൃദയഭിത്തി തകര്‍ന്ന രോഗിക്ക് പുതുജന്മം: അഭിമാന വിജയവുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ്

സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോര്‍ജ് രോഗത്തെയാണ് അകറ്റേണ്ടത് രോഗികളേയല്ല അശ്വമേധം 6.0: കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം ആരംഭിച്ചു

നല്ല ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും നിറത്തിനും മുടിയുടെ വളര്‍ച്ചക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്.
ഓറഞ്ചില്‍ വലിയതോതില്‍ വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ വൈറ്റ് ബ്ലഡ് സെല്ലുകള്‍ ഉത്പാദിപ്പിക്കുന്നതിന് വിറ്റാമിന്‍ സി ശരീരത്തെ സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. മാത്രമല്ല ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഓറഞ്ച് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. രക്തക്കുഴലുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന ഹെസ്‌പെരിഡില്‍ എന്ന ആന്റിഓക്‌സിഡന്റ്‌സ് ഓറഞ്ചില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങള്‍ തടയാന്‍ ഒരുപരിധി വരെ സഹായിക്കും. അതുപോലെ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കിഡ്‌നിയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നുണ്ട്.
സൗന്ദര്യസംരക്ഷണത്തില്‍ ഓറഞ്ചിനുളള പങ്ക് നമുക്കറിയാവുന്നതാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് വളരെയധികം പ്രയോജനകരമാണ്. ചെറുപ്പം നിലനിര്‍ത്തുന്നതിനും ചര്‍മ്മം മൃദുവാക്കുന്നതിനും തിളക്കമുണ്ടാക്കാനും ഓറഞ്ച് സഹായിക്കും.
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പഴയചര്‍മ്മ കോശങ്ങള്‍ നശിപ്പിച്ച് പുതിയവ നിര്‍മ്മിക്കുന്നതിന് സഹായിക്കും. ഇത് ചര്‍മ്മം പ്രായമാകുന്നത് തടയുന്നു. ഓറഞ്ചിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡും വിറ്റാമിന്‍ സിയും അള്‍ട്രാവയലറ്റ്് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും. ഓറഞ്ചിന്റെ അസിഡിക് നാച്ചര്‍ ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ പതുക്കെ മായ്ക്കുന്നതിനും ചര്‍മ്മത്തിലുണ്ടാകുന്ന നിറഭേദങ്ങള്‍ തടയുന്നതിനും നിറം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.
ഭക്ഷണശേഷം ഓറഞ്ചിന്റെ തൊലി വലിച്ചെറിയാതെ അത് നന്നായി ഉണക്കി പൊടിച്ചു സൂക്ഷിച്ചാല്‍ വിവിധ ഫേസ്മാസ്‌ക്കുകള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാനാകും. മുഖക്കുരു തടയുന്നതിനും സെബത്തിന്റെ ഉല്പാദനം കുറയ്ക്കുന്നതിനും ഇത്തരം ഫേസ് മാസ്‌ക്കുകള്‍ സഹായകരമാണ്.
ഫേസ് മാസ്‌ക്ക്
രണ്ട് സ്പൂണ്‍ ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചതില്‍ രണ്ടു സ്പൂണ്‍ തൈര് ഒരു സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് ഇരുപത്തിയഞ്ചു മിനിട്ടിനു ശേഷം ചെറുചൂടുവെളളത്തില്‍ കഴുകി കളയുക.
മുടിക്കുളള ഒരു നല്ല മരുന്നു കൂടിയാണ് ഓറഞ്ച്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ബയോഫ്‌ലവനോയിഡ് എന്നിവ തലയിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും അതുവഴി തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.ഫോളിക് ആസിഡ് സമൃദ്ധമാണ് ഓറഞ്ച്. മുടി കരുത്തോടെ തഴച്ചു വളരാന്‍ സഹായിക്കുന്ന ഒന്നാണ് ഫോളിക് ആസിഡ്. മാത്രമല്ല താരനം പ്രതിരോധിക്കാനും ഓറഞ്ച് സഹായിക്കും.ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഇ എന്നിവയും മുടിക്ക് ഉറപ്പും കരുത്തും നല്‍കുകയും മുടിപൊട്ടിപോകുന്നത് തടയുകയും ചെയ്യും.
ഹെയര്‍മാസ്‌ക്ക്
ഒരു ഓറഞ്ചിന്റെ നീരും ഒരു ചെറുനാരങ്ങയുടെ നീരും എടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ ഒലീവ് ഓയിലും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം.ഈ ഹെയര്‍മാസ്‌ക്ക് താരന്‍ നിശ്ശേഷം കളയുന്നതിന് സഹായിക്കുമെന്ന്്് മാത്രമല്ല മുടി തിളക്കമുളളതാക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ വീട് മകൾക്ക് നൽകണമെന്ന് ചെന്തമര; മകളെ വലിയ ഇഷ്ട്ടം...  (3 minutes ago)

ക്രിസ്മസ്–ന്യൂഇയർ ബംപർ നറുക്കെടുപ്പ്...20 കോടി കണ്ണൂരിന്... ഒന്നാം സമ്മാനം XD 387132 എന്ന ടിക്കറ്റിന്  (45 minutes ago)

AMERICA വിമാനം ഇ​റ​ങ്ങു​ന്ന​ത് ​അ​മൃ​ത്‌സ​റിൽ  (1 hour ago)

ചേംബറിൽ കയറിയത്‌ ഏവനെടാ ? SFIയുടെ മുനയൊടിച്ച് ഗവർണർ.! ആർഷോയ്‌ക്ക്‌ ആർലേക്കറുടെ വിരട്ട് 24 മണിക്കൂറിനുള്ളിൽ കിട്ടിയിരിക്കണം  (1 hour ago)

Worlds-oldest-woman ഏഴ് കുട്ടികളുടെ അമ്മയായ സ്ത്രീ  (1 hour ago)

ഹരികുമാറിനെ മെഡിക്കൽ കോളേജിൽ പത്ത് ദിവസം കിടത്തി ചികിത്സിക്കാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് ഡോക്ടർമാർ; കുട്ടിയെ കൊന്നത് താനല്ലെന്ന് പ്രതി...  (1 hour ago)

തോമസ് ഐസക് കേരളത്തിൻ്റെ അന്തകൻ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

മഹാകുംഭമേള... ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി...യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്‌നാനം നടത്തിയത്, പ്രയാഗ് രാജില്‍ കനത്ത സ  (3 hours ago)

കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നു വിശ്രമിക്കുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനു ടൂര്‍ണമെന്റ് നഷ്ടമായേക്കും. ... ഓസ്ട്രേലിയക്ക് വന്‍ തിരിച്ചടി.  (3 hours ago)

സങ്കടക്കാഴ്ചയായി.... ഉംറ തീര്‍ഥാടകയായ പാലക്കാട് സ്വദേശിനി മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രക്കിടെ ബദ്റില്‍ നിര്യാതയായി...  (3 hours ago)

ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ കസ്റ്റഡിയില്‍....  (3 hours ago)

അമ്മായിയമ്മയ്ക്ക് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി... അമ്മായിയമ്മയും മരുമകനും മരിച്ചു  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്..... പവന് 63,000 കടന്നു, ഇന്ന് പവന് 760 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

.കണ്ണീര്‍ക്കാഴ്ചയായി... കര്‍ണാടകയില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (4 hours ago)

കോഴിക്കോട് നഗര മധ്യത്തില്‍ ബൈക്കിലിടിച്ച് ബസ് മറിഞ്ഞുണ്ടായിരുന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (4 hours ago)

Malayali Vartha Recommends