കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചായമാന്‍സ
ലാറ്റിനമേരിക്കയില്‍ വളരുന്ന പോഷക സമൃദ്ധമായ ഒരിനം ചീരയാണ് ചായമാന്‍സ. ലാറ്റിനമേരിക്കയിലെ മായന്‍ ഗോത്രക്കാര്‍ക്കിടയില്‍ പ്രശസ്തമായ ഈ ചീര ഇപ്പോള്‍ നമ്മുടെ നാട്ടിലും ലഭ്യം.
വീട്ടില്‍ കൊണ്ടുപോയി നട്ടാല്‍ മൂന്നു മാസം കൊണ്ട് ചീരയില പറിച്ചെടുത്ത് കറി വയ്ക്കാം. പോഷണങ്ങള്‍ ഏറെയുള്ളതാണ് ചായ മാന്‍സ. രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതിനും ദഹനശേഷി കൂട്ടുന്നതിനും കാഴ്ചശക്തിക്കും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഓര്‍മശക്തിക്കും ശരീര ഭാരം കുറയ്ക്കാനും ചായ മാന്‍സ ഉത്തമമാണ്. ചുമയ്ക്കും കാല്‍സ്യക്കുറവിനും അനീമിയ്ക്കും ആര്‍ത്രൈറ്റിസിനും ചായ മാന്‍സ മികച്ച മരുന്നാണെന്ന് മെക്‌സിക്കോയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അയണ്‍, പൊട്ടാസ്യം, കാല്‍സ്യം എന്നിവ വലിയ അളവില്‍ ഈ ചീരയിലയിലുണ്ട്. പാചകം ചെയ്യുമ്പോള്‍ അലുമിനിയം പാത്രങ്ങള്‍ ഉപയോഗിക്കരുതെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ആറടി വരെ ഉയരത്തില്‍ വളരുന്ന ഈ ചെടി പൂന്തോട്ടത്തിനും ആകര്‍ഷണമാണ്. തണ്ട് മുറിച്ചു വീണ്ടും നടാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha