ഹൃദയാഘാതം സംഭവിച്ച് രണ്ടു മണിക്കൂറിനകം ചികിത്സ നല്‍കിയാല്‍ മെച്ചമുണ്ടാകുമെന്ന് വിദഗ്ദ്ധര്‍
ഹൃദയാഘാതം സംഭവിച്ച് രണ്ടു മണിക്കൂറിനകം ഫലപ്രദ ചികിത്സ നല്‍കിയാല്‍ ഹൃദയ പേശികള്‍ക്കുണ്ടാവുന്ന ക്ഷതവും ഭാവിയിലെ ഹൃദയശേഷിക്കുറവും ഒഴിവാക്കാമെന്ന് വിദഗ്ദരുടെ വിലയിരുത്തല്‍. ഹൃദയ ധമനികളിലെ തടസം മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയാഘാതം വന്നതിനു ശേഷം രണ്ടു മണിക്കൂറിനുള്ളില്‍ ആന്‍ജിയോഗ്രഫിയിലൂടെ തടസം മാറ്റിയാല്‍ ഇതുമൂലമുള്ള മരണവും ഹൃദയ പേശികള്‍ക്കുണ്ടാവുന്ന ക്ഷതവും ഭാവിയിലെ ഹൃദയശേഷിക്കുറവും ഒഴിവാക്കാന്‍ സാധിക്കൂം.
24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കാത്ത്‌ലാബും ഹൃദ്രോഗ വിദഗ്ദരും ഉള്ള ആശുപത്രികളില്‍ മാത്രമേ ഇത്തരത്തില്‍ ആന്‍ജിയോഗ്രാഫിയിലൂടെ വളരെ പെട്ടെന്ന് ചികിത്സ നല്‍കാനാവൂ. മരുന്നു കൊണ്ട് ഹൃദയ ധമനികളിലെ തടസം അലിയിച്ചു കളയാന്‍ പറ്റുമെങ്കിലും ആന്‍ജിയോപ്ലാസ്റ്റിയാണ് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും നല്‍കാവുന്ന ചികിത്സ. ഹൃദയാഘാതം മൂലം ഹൃദയ പേശികള്‍ക്കുണ്ടാകുന്ന ക്ഷതം ചികിത്സിച്ചു മാറ്റാനാവില്ല. ഈ ക്ഷതം മൂലം ഹൃദയത്തിന്റെ മാംസപേശികള്‍ ശോഷിച്ച് പമ്പിംഗ് ശതമാനം (ഇജക്ഷന്‍ ഫ്രാക്ഷന്‍) കുറയുകയും ഹൃദയത്തിന്റെ പ്രവര്‍ത്തന ക്ഷമത നശിച്ച് മരണകാരണമാകുകയും ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha