മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ചായ
മധുരമുള്ള ഒരു ചായയോ കാപ്പിയോ കുടിക്കുന്നത് സ്ട്രസ്സിന് കാരണമാകുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.എന്നാല്‍ കൃത്രിമപഞ്ചസാര ഉപയോഗിച്ച് ചായയോ കോഫിയോ കഴിക്കുന്നതുമൂലം സ്ട്രസ്സ് അഥവാ മാനസികപിരിമുറുക്കം കുറയുന്നില്ല.
ഗവേഷകര്‍ 18 നും 40 വയസ്സിനും ഇടയിലുള്ള 40ഓളം സ്ത്രീകളിലാണ് പരീക്ഷണം നടത്തിയത്. ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും അതില്‍ ഒരു വിഭാഗത്തിന് ഭക്ഷണ ശേഷം പഞ്ചസാരചേര്‍ത്ത ചായയോ കാപ്പിയോ നല്‍കി അടുത്ത ഗ്രൂപ്പിന് കൃത്രിമ മധുരം അടങ്ങിയ ചായയോ കാപ്പിയോ നല്‍കി .ഈ സമയങ്ങളില്‍ ഇവര്‍ക്ക് മറ്റ് മധുരപലഹാരങ്ങളോ ജൂസോ നല്‍കീയിരുന്നില്ല. 12 ദിവസത്തിന് ശേഷം എം ആര്‍ ഐ സ്‌കാന്‍ എടുത്തു പരിശോധിച്ചു. പഞ്ചസാര ചേര്‍ന്ന കാപ്പിയോ ചായയോ കുടിച്ച ഒരാള്‍ക്ക് സ്ട്രസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ ഇല്ലാതാകുവെന്ന് കണ്ടെത്തി.
https://www.facebook.com/Malayalivartha