ദിവസവും ഒരു മുട്ട കഴിച്ചാല്‍ പ്രമേഹത്തെ തടയാമെന്ന് പഠനം
ദിവസവും ഒരു മുട്ട വീതം കഴിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവെന്ന് പുതിയ പഠനം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഴ്ചയില്‍ നാല് മുട്ടകഴിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 37 ശതമാനം കുറവെന്ന് പഠനം പറയുന്നു . ഇന്ന് ലോകത്ത് ടൈപ്പ് 2 പ്രമേഹബാധിതരുടെ എണ്ണം കൂടുതലാണ് അത്തരക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ പഠനം. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്‌റ്റേണ്‍ ഫിന്‍ലാന്റെ നടത്തിയ പഠനത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതെ തുല്യമായി നിലനിര്‍ത്തുന്നതിനും മുട്ട സഹായിക്കുന്നതായി അവര്‍ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തി.
ഓരാഴ്ചയില്‍ നാലില്‍ കൂടുതല്‍ മുട്ടകഴിക്കുന്നവര്‍ക്ക് അത് കഴിച്ചു എന്ന് പറഞ്ഞ് മറ്റ് കൂടുതല്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നും ഗവേഷകര്‍ അഭിപ്രായപെടുന്നു . ഇതുകൂടാത ശരീരതാപം കുറയ്ക്കുക , ഗ്ലൂക്കോസ് മെറ്റബോളിസം അളവ് തുല്യമായി നിലനിര്‍ത്തുക എന്നീ പല ഗുണങ്ങളും മുട്ട കഴിക്കുന്നതുകൊണ്ട് ലഭിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha