കരളിന്റെ ആരോഗ്യം ഉമിനീരില്‍ നിന്നറിയാം
ഉമിനീരിലെ ബാക്ടീരിയ പരിശോധിച്ച് കരള്‍രോഗത്തിന്റെ സ്വാഭാവമറിയാം. ഇതുവഴി രോഗികള്‍ക്ക് അടിയന്തിര ചികിത്സ ആവശ്യമുണ്ടോയെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കാനാവുമെന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി.
ഹം2അമേരിക്കയിലെ വിര്‍ജീനിയ കോമണ്‍വെല്‍്ത്ത് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഹെപ്പറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഇന്ത്യാക്കാരനായ ജസ്‌മോഹന്‍ ബജാജിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
അന്നനാളത്തില്‍ നിന്നാണ് കരള്‍ വീക്കത്തിന്റെ തുടക്കമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. അതിനാല്‍ പുതിയ കണ്ടുപിടുത്തം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ഉമിനീരിനകത്ത് നല്ലതും ചീത്തയുമായ ഒരുപാട് ബാക്ടീരിയയുണ്ട്. അവയുടെ അനുപാതം പരിശോധിച്ചാല്‍ തന്നെ രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കാം. ഉമിനീരും അന്നനാളത്തിലെ ദ്രവവും രോഗാവസ്ഥ വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha