കുട്ടികളുടെ ബുദ്ധിക്ക് ഉണര്‍വേകും ഭക്ഷണം
തവിടുള്ള ധാന്യങ്ങളോ ഹോള്‍ വീറ്റ് ആട്ട കൊണ്ടോ ഉള്ള പലഹാരങ്ങള്‍, ബ്രൗണ്‍ ബ്രെഡ്, കോണ്‍ഫ്‌ളേക്‌സ് ഇവ ബ്രേക്ക് ഫാസ്റ്റായി നല്‍കുക.
ഏത്തപ്പഴം സ്‌നാക്ക് ആയി കൊടുക്കുക
രാവിലത്തെ ആഹാരത്തോടൊപ്പം കുറച്ച് നട്‌സും (ബദാം, അണ്ടിപ്പരിപ്പ്, നിലക്കടല) ഈന്തപ്പഴവും പാലില്‍ ചേര്‍ത്തരച്ചു നല്‍കാം.
ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയില, സോയാബീന്‍ എന്നിവ ഓര്‍മ ശക്തി കൂട്ടാന്‍ സഹായിക്കും. ഇവ ഉച്ചഭക്ഷണത്തില്‍ പതിവാക്കുക
തക്കാളി, ചീസ്, ഒലിവ് ഓയില്‍, ഗ്രീന്‍ ലീഫ്‌സ് ഇവ ചേര്‍ത്ത സാലഡ് കൊടുക്കുക. ചീസ് കുട്ടികള്‍ക്ക് വേണ്ട ഏറെ പോഷകമടങ്ങിയതാണ്.
വൈറ്റമിന്‍ സി അടങ്ങിയ പേരയ്ക്ക, നെല്ലിക്ക, ചെറുനാരങ്ങ, ഓറഞ്ച് എന്നിവ ബുദ്ധിക്ക് തെളിച്ചമേകുന്നു. ഇവ കൊണ്ട് ജ്യൂസ് തയാറാക്കി കൊടുക്കുക. അനേകം പോഷകങ്ങള്‍ അടങ്ങിയതാണ് മുട്ട (പ്രോട്ടീന്‍, സിങ്ക്, വൈറ്റമിന്‍ എ, ഡി, ഇ, ബി12). മുട്ടയുടെ മഞ്ഞയില്‍ തലച്ചോറിന് അത്യാവശ്യമുള്ള പോഷകങ്ങളുണ്ട് മുട്ട പല രൂപത്തില്‍ പാചകം ചെയ്തു കൊടുക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha