വായിലെ അര്‍ബുദം ഭേദമാക്കാന്‍ മഞ്ഞള്‍
മഞ്ഞളിന്റെ മാഹാത്മ്യം എല്ലാപേര്‍ക്കുമറിയാം. ഇപ്പോഴിതാ വായിലെ അര്‍ബുദം ഭേദമാക്കാനും മഞ്ഞള്‍ സഹായകമാകുമെന്ന് അമേരിക്കയിലെ എമോറ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ തെളിയുന്നു.
ഇന്ത്യന്‍ വംശജനായ അലോക് മിശ്രയടങ്ങിയ സംഘമാണ് ഈ കണ്ടെത്തലിനു പിന്നില്‍. വായില്‍ അര്‍ബുദമുണ്ടാക്കുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ (എച്ച്.പി.വി) പ്രവര്‍ത്തനം തടയാന്‍ മഞ്ഞളിലടങ്ങിയ കുര്‍കുമിന്‍ എന്ന ആന്റി ഓക്‌സിഡന്റാണ് സഹായിക്കുന്നത്. മാത്രമല്ല. മഞ്ഞളുപയോഗം വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വായിലെയും ഗര്‍ഭാശയഗളത്തിലെയും അര്‍ബുദത്തിനു കാരണമാകുന്നത് എച്ച് പി വൈറസാണ്. എച്ച് പി വി മൂലമുള്ള അര്‍ബുദം ലോകത്തെമ്പാടും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തലിനു പ്രാധാന്യമേറെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha