വീട്ടമ്മമാരില്‍ ഉണ്ടാകുന്ന മുട്ടുവേദനയും ഉപ്പൂറ്റിവേദനയും
മണിക്കൂറുകളോളം നിന്നുകൊണ്ട് വീട്ടുജോലി ചെയ്യുന്ന വീട്ടമ്മമാരുടേയും, അധ്യാപനം, നഴ്‌സിങ്ങ്, ട്രാഫിക് ഡ്യൂട്ടി, സെയില്‍സ് തുടങ്ങിയ ജോലി ചെയ്യുന്നവരില്‍ മുട്ടുവേദന മധ്യവയസിന് തുടക്കത്തില്‍തന്നെ പ്രത്യക്ഷപ്പെടാറുണ്ട്.
ഉയര്‍ന്ന ജീവിത നിലവാരം വീട്ടമ്മമാര്‍ക്ക് പ്രത്യേകിച്ചും നല്‍കിയ സംഭാവനകളാണ് മുട്ടുവേദനയും ഉപ്പൂറ്റിവേദനയും .യന്ത്രങ്ങള്‍ ജോലി ഏറ്റെടുക്കുമ്പോള്‍ ആയാസം കുറഞ്ഞതു കൊണ്ട് ശരീരഭാരം കൂടി. ദാരിദ്ര്യം കുറഞ്ഞപ്പോള്‍ അമിതപോഷണം ശരീരഭാരം വര്‍ധിപ്പിച്ചു. ഭാരം വഹിക്കുന്ന പ്രധാന സന്ധികള്‍ കാല്‍മുട്ടും ഉപ്പുറ്റിയുമാണ്. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമുള്ള ശരീരത്തിന്റെ നിലകള്‍ അഥവാ സ്ഥിതി ചില പ്രത്യേക ഭാഗങ്ങളില്‍ സമ്മര്‍ദം ഏല്‍പിക്കാറുണ്ട്. തുടര്‍ച്ചയായ സമ്മര്‍ദം ആ ഭാഗത്ത് വേദനയും നീര്‍കെട്ടും പ്രവര്‍ത്തിഹാനിയും ഉണ്ടാക്കും. കൃത്യമായ പരിചരണവും പരിഹാരവും ചെയ്യുന്നില്ലങ്കില്‍ ഘടനാപരമായ വൈകല്യം ഉണ്ടാവുകയും സന്ധികള്‍ ക്ഷയിച്ചു പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു.
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ സന്ധിയാണ് കാല്‍മുട്ട്. തുടയെല്ലിനെയും കാലിന്റെ അസ്ഥിയെയും യോജിപ്പിക്കുന്ന സന്ധിയാണിത്. രണ്ട് അസ്ഥികളേയും ചേര്‍ത്തു വയ്ക്കുന്ന ശരിയായ സ്‌നായുക്കള്‍ വശങ്ങളിലും മുട്ടുചിരട്ട മുന്‍ഭാഗത്തും തുടയെല്ലും കാലിലെ അസ്ഥിയും പൊതിഞ്ഞിരിക്കുന്ന തരുണാസ്ഥിയും രണ്ട് മെനുസ്‌കികളും സന്ധികള്‍ വഴുതി നില്‍ക്കുന്നതിനുള്ള സൈനോവിയല്‍ ദ്രാവകവും, അതുല്പാദിപ്പിക്കുന്ന സൈനോവിയല്‍ സ്തരവും ചേര്‍ന്നതാണ് ജാനു സന്ധി. ചാടുക, ഓടുക, കയറ്റം കയറുക, ഭാരം ഉയര്‍ത്തുക തുടങ്ങി എല്ലാക്ഷതങ്ങളേയും അതിജീവിക്കാന്‍ തക്ക നിര്‍മ്മാണ മികവ് കാല്‍മുട്ടിനെ കുറിച്ചുള്ള പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം അഞ്ഞൂറു കിലോ വരെ ഭാരം വഹിക്കാന്‍ ഈ ഗ്രന്ഥികള്‍ക്ക് കഴിയും. അതോടൊപ്പം മേല്‍പറഞ്ഞ ഓരോ ഭാഗത്തിനും ഉണ്ടാകുന്ന ചെറിയ തകരാറുകള്‍ കാല്‍മുട്ടിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
തുടര്‍ച്ചയായി മണിക്കൂറുകളോളം നിന്നുകൊണ്ട് വീട്ടുജോലിചെയ്യുന്ന വീട്ടമ്മമാരുടേയും, അധ്യാപനം, നഴ്‌സിങ്ങ്, ട്രാഫിക് ഡ്യൂട്ടി, സെയില്‍സ് തുടങ്ങിയ ജോലി ചെയ്യുന്നവരില്‍ മുട്ടുവേദന മധ്യവയസിന് തുടക്കത്തില്‍തന്നെ പ്രത്യക്ഷപ്പെടാറുണ്ട്.
ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചെറിയ ക്ഷതങ്ങളും സ്ഥായിയായ മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്. മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ കൊണ്ട് കാല്‍മുട്ടിന് നീര്‍കെട്ട്, വേദന, നീര്, മടക്കുവാന്‍ പ്രയാസം എന്നിവയുണ്ടാകുന്നു. സൈനോവിയല്‍ സ്തരം നീര്‍ക്കെട്ടുകൊണ്ട് വീര്‍ത്തുവരുന്നതും, സൈനോവിയല്‍ ദ്രാവകം ചംക്രമത്തിനു വിധേയമാകാതെ സന്ധിയില്‍ നിറയുകയും ചെയ്യുന്നു.
അസ്ഥികളെ പൊതിഞ്ഞിരിക്കുന്ന തരുണാസ്ഥിയുടെ പാളി നേര്‍ത്തുവരുന്നു. അസ്ഥികളാകട്ടെ കൂടുതല്‍ കാഠിന്യം ആര്‍ജ്ജിക്കുകയും കാല്‍സ്യം പറ്റിപ്പിടിക്കാന്‍ തുടങ്ങുയും ചെയ്യുന്നു. തുടക്കത്തില്‍ തന്നെ വൈദ്യ സഹായം തേടുകയും ജീവിത ശൈലി ക്രമീകരിക്കുകയും ചെയ്തില്ലെങ്കില്‍ ഔഷധചികിത്സ അസാധ്യമാകും. അതേത്തുടര്‍ന്ന് മുട്ടിന്റെ സന്ധിക്ക് ഘടനാപരമായ വൈകല്യം വരുത്തുന്ന ഗുരുതരമായ ഘട്ടത്തിലേക്ക് പോകുന്നു. ഇത്തരം മാറ്റങ്ങള്‍ക്ക് വര്‍ഷങ്ങളുടെ കാലയളവ് വേണ്ടിവരും. അതുകൊണ്ട് തുടക്കത്തില്‍ തന്നെ ശാസ്ത്രീയ ആയുര്‍വേദ ചികിത്സകള്‍ സ്വീകരിക്കേണ്ടതാണ്.
ഗുരുതരമായ സന്ധിരോഗ ലക്ഷണങ്ങള്‍
1. മുട്ടിന്റെ എല്ലാ ചലനങ്ങളിലും വഷളാകുന്ന വേദനയും, നീരും. വിശ്രമംകൊണ്ട് ആശ്വാസം.
2. സന്ധികള്‍ക്ക് ചുറ്റും വീക്കം.
3. വിശ്രമാനന്തരം വഴങ്ങാന്‍ കഴിയാതെ വരിക.
4. മുട്ടിന്റെ സങ്കോച വികാസങ്ങള്‍ പരിമിതമായി വരിക.
5. മുട്ട് വഴങ്ങുമ്പോള്‍ ഉരയുന്ന ശബ്ദം കേള്‍ക്കുക.
6. കാല്‍മുട്ടുകള്‍ പുറത്തേക്ക് വളയുകയോ അകത്തേക്ക് വളയുകയോ തുടങ്ങിയ വൈകല്യങ്ങള്‍ ബാധിക്കുകയും മുടന്തിനടക്കേണ്ടതായും വരിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha