രാവിലെ കഴിക്കാന്‍ പോഷകഗുണമേറിയ ബ്രേക്ഫാസ്റ്റ്
രാവിലത്തെ ആഹാരമാണ് ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും പകരുന്നത്. അതിനാല്‍ പ്രഭാത ഭക്ഷണം യാതൊരു കാരണവശാലും ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രുചിയേക്കാര്‍ പോഷക ഗുണമുള്ളതായിരിക്കണം പ്രഭാത ഭക്ഷണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്നതും എളുപ്പം തയ്യാറാക്കാവുന്നതുമായ പ്രഭാത ഭക്ഷണ രുചികള്‍.
പൈനാപ്പിള്‍ ദോശ
1. പൈനാപ്പിള്‍ച്ചാറ് 2 കപ്പ്
2. റവ 1 കപ്പ്
3. തേങ്ങ ചിരവിയത് അര കപ്പ്
4. സോഡാപ്പൊടി ഒരു നുള്ള്
5. ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍
6. നെയ്യ് 1 ടേബിള്‍ സ്പൂണ്‍
7. വെള്ളം, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
റവ നെയ്യില്‍ വറുത്തെടുക്കുക. പൈനാപ്പിള്‍ച്ചാറിലേയ്ക്ക് തേങ്ങയും ഉപ്പും ചേര്‍ത്തിളക്കുക. ഇവയിലേക്ക് റവയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ദോശമാവിന്റെ അയവില്‍ വീണ്ടും ഇളക്കുക. സോഡാപ്പൊടിയും ഏലയ്ക്കാപൊടിയും ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കുക. നെയ്യ് പുരട്ടിയ പാനില്‍ ചുട്ട് എടുത്ത് ഉപയോഗിക്കാം.
റാഗി സോയാചങ്‌സ് ഇടിയപ്പം
1. റാഗി 1 കപ്പ്
2. തേങ്ങ ചിരവിയത് 1 ടേബിള്‍ സ്പൂണ്‍
3. സോയാചങ്‌സ്
(വേവിച്ചുടച്ചെടുത്തത്) കാല്‍ കപ്പ്
4. സവോള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് പൊടിയായി അരിഞ്ഞത് കാല്‍ ടീസ്പൂണ്‍
5. മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
6. ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
സോയാചങ്‌സ് ഉപ്പിട്ട് വേവിച്ചശേഷം പൊടിച്ചെടുക്കുക. ഇതിലേയ്ക്ക് സാവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. റാഗിപൊടി ചൂടുവെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ച് ഇടിയപ്പത്തിന്റെ തട്ടില്‍ കനം കുറച്ച് ഒരു നിര പിഴിയുക. ഇതിനു മുകളില്‍ വഴറ്റി തയാറാക്കിയ മിശ്രിതം നിരത്തി ഒരു നിര ഇടിയപ്പം കൂടി പിഴിഞ്ഞ് ആവിയില്‍ വേവിച്ചുപയോഗിക്കാം.
ബദാം, ഈന്തപ്പഴം പോറിഡ്ജ്
1. ഓട്‌സ് 1 ടേബിള്‍ സ്പൂണ്‍
2. ഈന്തപ്പഴം 4 എണ്ണം
3. ബദാം 4 എണ്ണം
4. പാല്‍ അര കപ്പ്
5. പഞ്ചസാര 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാല്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ ഓട്‌സും, പഞ്ചസാരയും ചേര്‍ത്തിളക്കുക. കുരു മാറ്റിയ ഈന്തപ്പഴവും ചെറി കഷ്ണങ്ങള്‍ ആക്കിയ ബദാം എന്നിവയും ചേര്‍ത്ത് കുറുക്കിയെടുത്ത് ഉപയോഗിക്കുക.
ആപ്പിള്‍ ടോസ്റ്റ്
1. റൊട്ടി 4 കഷണം
2. ആപ്പിള്‍ മൂന്നെണ്ണം
3. പഞ്ചസാര അര കപ്പ്
4. മുട്ടയുടെ വെള്ള 1
തയ്യാറാക്കുന്ന വിധം
പാല്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ ഓട്‌സും, പഞ്ചസാരയും ചേര്‍ത്തിളക്കുക. കുരു മാറ്റിയ ഈന്തപ്പഴവും ചെറി കഷ്ണങ്ങള്‍ ആക്കിയ ബദാം എന്നിവയും ചേര്‍ത്ത് കുറുക്കിയെടുത്ത് ഉപയോഗിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha