പച്ച ബദാം ആരോഗ്യത്തിന് നല്ലത്
പച്ച ബദാം ആരോഗ്യത്തിന് നല്ലതാണ്. പച്ച ബദാം ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ്. ഇതുകൂടാതെ നമ്മുടെ ശരീരത്തിലെ ജൈവിക വിഷത്തെ പച്ച ബദാം പുറന്തള്ളുകയും ചെയ്യുന്നു. ശരീരത്തിലെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും അണുബാധ തടയുകയും ചെയ്യുന്നു. ശരീരത്തില്‍ ആവശ്യമില്ലാത്ത കൊഴുപ്പിനെ പുറന്തള്ളുകയും അമിതഭാരം ഇല്ലാതാക്കുന്നതിനും പച്ച ബദാം സഹായിക്കുന്നു. പച്ച ബദാമില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ പച്ച ബദാം കഴിക്കുന്നത് ദഹനത്തിനും ഉത്തമമാണ്.
മുടിയുടെ വളര്‍ച്ചയ്ക്കും പച്ച ബദാം ഉത്തമമാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ജീവകങ്ങളും ധാതുക്കളും പച്ച ബദാമില്‍ അടങ്ങിയിരിക്കുന്നു. ഇതു മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു. ഇതു മുടിയുടെ വേര് മുതലുള്ള വളര്‍ച്ചയ്ക്ക് ഉത്തമമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha