പ്രഥമശുശ്രൂഷ നല്‍കുമ്പോള്‍
അത്യാഹിതങ്ങള്‍ക്ക് ദൃക്‌സാക്ഷിയാവേണ്ടിവരുമ്പോള്‍ സമചിത്തതയോടെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രഥമുശുശ്രൂഷകന്റെ പങ്ക് വളരെ പ്രധാനമാണ്. പ്രഥമശുശ്രൂഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ഒരു മുന്‍ഗണനാക്രമമുണ്ട്. ആദ്യമായി രോഗിക്ക് ശ്വാസോച്ഛാസം ഉണ്ടോ എന്നു നോക്കി ശ്വാസനാളം തുറക്കാന്‍ സഹായിക്കുന്ന തരത്തില്‍ കിടത്തുക. ശ്വാസോച്ഛാസം ഇല്ലെങ്കില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കുക. കാരണം തലച്ചോറിനാവശ്യമായ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ മൂന്നു മിനുട്ടിനുള്ളില്‍ തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകും.
അടുത്തതായി രക്തസ്രാവം നിറുത്താന്‍ ശ്രമിക്കുക. ശരീരത്തിലെ പ്രധാനാവയവങ്ങള്‍ക്ക് ഓക്‌സിജന്‍ കിട്ടുന്നത് രക്തത്തിലൂടെയാണ്. രക്തം കൂടുതല്‍ നഷ്ടപ്പെട്ടാല്‍ രോഗി ഷോക്ക് എന്ന അവസ്ഥയിലെത്തുകയും ചികിത്സകിട്ടിയില്ലെങ്കില്‍ മരിക്കുകയും ചെയ്യും. രോഗിക്ക് മാനസികാഘാതമുണ്ടാവുന്നത് തടയാനായി രോഗിയുടെ കൂടെനിന്ന് ധൈര്യവും പിന്തുണയും നല്‍കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha