പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം പഞ്ചസാരയുടെ അളവ് കുറക്കുമെന്ന് പഠനം
![](https://www.malayalivartha.com/assets/coverphotos/w330/18579.jpg)
പ്രഭാത ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാവുന്ന വര്‍ധന നിയന്ത്രിക്കാമെന്നാണ് കൊളംബിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിസൂറിയിലെ ഗവേഷകര്‍ പറയുന്നത്.
നിലവില്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിക്കാതിരിക്കാന്‍ മിക്ക രോഗികളും പ്രഭാതഭക്ഷണം ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് വിപരീതഫലമാണ് ചെയ്യുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന രോഗികളില്‍ ഉച്ചഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയെക്കാളും ഉയര്‍ന്ന തോതിലാണ് കണ്ടുവരുന്നത്. അതേ സമയം പ്രോട്ടീന്‍ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവരില്‍ ഉച്ചഭക്ഷണത്തിന് ശേഷവും പരിമിതമായ തോതില്‍ മാത്രമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതെന്ന് കണ്ടെത്തി. ഭക്ഷണത്തിലെ പ്രോട്ടീന്റെ സാന്നിധ്യം ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha