രോഗ പ്രതിരോധത്തിന് പോഷകസമൃദ്ധമായ ചീര വിഭവങ്ങള്‍
ചോരയുണ്ടാവാന്‍ ചീര എന്നാണ് ചീരയുടെ ആരോഗ്യവശത്തെക്കുറിച്ചു പഴമൊഴി പറയുന്നത്. രക്തോല്‍പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും വിറ്റമിന്‍ എ, അയണ്‍, ഫോളിക് ആസിഡ് എന്നിവയും ചീരയില്‍ ധാരാളമായുണ്ട്. ശരിയായ ശോധന കിട്ടാന്‍ ചീര വിഭവങ്ങള്‍ സഹായിക്കും. സോറിയാസിസ് പോലുള്ള ത്വക്രോഗങ്ങളുടെ ചികിത്സയില്‍ വളരെ ഫലപ്രദമായ ഇത് പ്രസവാനന്തരമുള്ള ക്ഷീണവും വിളര്‍ച്ചയും മാറ്റി പുതുജീവന്‍ നല്‍കുന്നു. ചീര സ്ഥിരമായി കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിനു നല്ലതാണ്. അള്‍ഷിമേഴ്‌സ്, ഡിമന്‍ഷ്യ പോലുള്ള മറവി രോഗങ്ങളെ പ്രതിരോധിക്കാനും നല്ലത്.
ചീര കൃഷി ചെയ്യുമ്പോള്‍ രാസവളങ്ങള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതു ശരീരത്തിനു ദോഷകരമാകാം. ചീര പാചകം ചെയ്യുംമുമ്പ് ഉപ്പും മഞ്ഞള്‍പൊടിയുമിട്ട വെള്ളത്തില്‍ അല്‍പസമയം കുതിര്‍ത്തു വയ്ക്കുന്നത് വിഷാംശം നീങ്ങാന്‍ സഹായിക്കും. ചീര അധികം വേവിക്കാതെ ഉപയോഗിച്ചാല്‍ പോഷകഗുണം കുറയാതിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha