രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കാന്‍ എള്ള്
![](https://www.malayalivartha.com/assets/coverphotos/w330/18869.jpg)
എള്ളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവാനോയിഡ്‌സും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എള്ളിനെ ഒരു ആന്റി കാന്‍സര്‍ ഭക്ഷണമായി വിശേഷിപ്പിക്കാം. പണ്ടു കാലത്ത് പാചകത്തിന് വളരെ വ്യാപകമായിത്തന്നെ എള്ളെണ്ണ ഉപയോഗിച്ചിരുന്നു. രോഗനിവാരണത്തിനും രോഗപ്രതിരോധത്തിനും പോഷക ഗുണങ്ങള്‍ക്കും എള്ളെണ്ണ ഏറെ ഉത്തമമാണെന്ന് പൂര്‍വികര്‍ വിശ്വസിച്ചിരുന്നു. എള്ളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവാനോയിഡ്‌സും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എള്ളിനെ ഒരു ആന്റി കാന്‍സര്‍ ഭക്ഷണമായി വിശേഷിപ്പിക്കാം.
എള്ളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അംശം ശരീരത്തിന് വളരെ ഗുണം ചെയ്യുന്നതാണ്. എള്ളിലെ 50 ശതമാനം കൊഴുപ്പും ഏകപൂരിത കൊഴുപ്പായ ഒളിയിക് ആസിഡാണ്. ഈ അംശത്തിന്റെ സാന്നിധ്യം മൂലം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല, നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും സഹായിക്കും. ഇതുകൊണ്ടുതന്നെ ഒരു പരിധിവരെ ഹൃദ്രോഗങ്ങളെ നിയന്ത്രിക്കാനും ഈ എള്ളിനു കഴിയും. എള്ളെണ്ണ ഭക്ഷണത്തില്‍ ഉപയോഗിക്കേണ്ടതും പ്രത്യേകിച്ച് ഹൃദ്രോഗികള്‍ക്ക് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.
പ്രമേഹം നിയന്ത്രിക്കാനും പരോക്ഷമായിട്ടാണെങ്കില്‍ പോലും എള്ളു വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എള്ളില്‍ അടങ്ങിയിരിക്കുന്ന രണ്ട് ഫിനോയിക് ആന്‌റി ഓക്‌സിഡന്റുകളായ സെസ് മോളും സിയസ്മിനോളും ശരീരത്തിലുണ്ടാകുന്ന ഫ്രീറാഡിക്കല്‍ ഉത്പാദനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. എള്ളില്‍ ധാരാളം അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം പ്രമേഹനിയന്ത്രണത്തിനായി കഴിക്കുന്ന ചില മരുന്നുകളുടെ പൂര്‍ണഫലം ലഭിക്കാനും പ്രയോജകരമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്‌നീഷ്യം ഗുണം ചെയ്യും.
എള്ളില്‍ ധാരാളം നാരിന്റെ അംശമുണ്ട്. കോപ്പര്‍, കാത്സ്യം ഇവയുടെ നല്ല സ്രോതസാണ്. അതിനാല്‍ ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും മലബന്ധം ഇല്ലാതാക്കാനും ളള് സഹായിക്കും. ആരോഗ്യകരമായ ത്വക്കിനും ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാനും എള്ളില്‍ അടങ്ങിയിരിക്കുനന സിങ്ക് സഹായിക്കും. പല്ലുകളില്‍ ഉണ്ടാകുന്ന കറ കളയാല്‍ എള്ളെണ്ണ നല്ലതാണ്. എള്ളെണ്ണ വായില്‍ ഒഴിച്ച ശേഷം അല്‍പസമയം കഴിഞ്ഞ് തുപ്പിക്കളഞ്ഞാല്‍ വായ്‌നാറ്റമുണ്ടാക്കുന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനം ഇല്ലാതാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha